Posted By user Posted On

വാഹനാപകടത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു

ഖത്തറിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പിൽ ഷാജഹാൻ – ഷംന ദമ്പതികളുടെ മകനായ മുഹമ്മദ് ഹനീന്‍ (17) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കാറിന്റെ ടയർപൊട്ടി നിയന്ത്രണംവിട്ടായിരുന്നു അപകടം. അപകടത്തിൽ ഹനീന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സഹയാത്രികരായ രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെട്ടു. ആയിഷ സഹോദരിയാണ്. പിതാവ് ഷാജഹാൻ ഖത്തർ എനർജി മുൻജീവനക്കാരനും നോബിൾ ഇന്റർനാഷണൽ സ്കൂൾ സ്ഥാപക അംഗവുമാണ്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *