വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം; പരിശോധനയിൽ മലയാളി പിടിയിൽ
വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസ്. അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂൽ പിടിയിലായത്.
പുക വലിച്ചെന്ന് സമ്മതിച്ച മുഹമ്മദ്, വിമാനത്തിൽ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നെന്ന് പറഞ്ഞു. പോക്കറ്റിൽ നിന്ന് 6 സിഗരറ്റും കണ്ടെടുത്തു. വിമാനമിറങ്ങിയതിന് ശേഷം തുടർനടപടികൾക്കായി സുരക്ഷാ ജീവനക്കാർക്ക് യുവാവിനെ കൈമാറി. തുടർന്ന് സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചു. 4 മാസം മുൻപാണ് ഇയാൾ അബുദാബിയിലേക്ക് പോയത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)