ഖത്തറിൽ തണുപ്പിനെന്താ പരിപാടി? റാസ് അബ്രൂഖ് വിളിക്കുന്നു..
കൾ, അൽ ഹോഷിന്റെ പരമ്പരാഗത ഖത്തരി മജ്ലിസ്, തോർബ ഫാമിൽനിന്നുള്ള ആർട്ട് ഇൻസ്റ്റലേഷനുകളും രുചി വൈവിധ്യങ്ങളും, റാസ് അബ്രൂഖ് തിയറ്റർ കമ്പനിയുടെ പ്രകടനം എന്നിവയാണ് ഫിലിം സിറ്റിയിലെ പ്രധാന ആകർഷണങ്ങൾ.ദി ഡെസേർട്ട് എസ്കേപ്പ്ത്രില്ലടിപ്പിക്കുന്ന അനുഭവവും, അതോടൊപ്പം ഏറെ ശാന്തതയുമാണ് ഒരാൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ ഇടമാണ് ദി ഡെസേർട്ട് എസ്കേപ്പ്. ഹ്യുമോയിലെ നക്ഷത്രങ്ങൾക്ക് കീഴിലെ അത്താഴവിരുന്നാണ് ഇവിടത്തെ പ്രധാന സവിശേഷതകളിലൊന്ന്. ഒരാൾക്ക് 375 റിയാലാണ് ഒരു ബാർബിക്യൂ സെറ്റിനായി നിശ്ചയിച്ചിരിക്കുന്നത്.ഹോട്ട് എയർ ബലൂണുകളിലൂടെയുള്ള റൈഡുകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. 50 റിയാലിന് 20 മിനിറ്റ് ആകാശത്തിലൂടെ കൂറ്റൻ ബലൂണിൽ പറക്കാം. ഡി.ജെ പാർട്ടിയും ചിൽ ഔട്ട് ലോഞ്ചിലെ വിശ്രമം, അമ്പെയ്ത്ത്, ട്രാംപൊലിൻ ആക്ടിവിറ്റികൾ, 25 മിനിറ്റുള്ള ഹണ്ടിങ് ഷോയും ഫാൽക്കൺ ആക്ടിവിറ്റികളും, രാത്രി ഏഴിനും എട്ടിനുമുള്ള സ്റ്റാർഗേസിങ് സെഷനുകളിലൂടെ കോസ്മോസ് കണ്ടെത്തുക, വിവിധ ശിൽപശാലകൾ എന്നിവയെല്ലാം സഞ്ചാരികൾക്കായി ദി ഡെസേർട്ട് എസ്കേപ്പിൽ ഒരുക്കിയിട്ടുണ്ട്. ഖത്തറിന്റെ പ്രകൃതി സൗന്ദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ചൈതന്യവുമായി റാസ് അബ്രൂഖ് സഞ്ചാരികൾക്ക് പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുന്നത്.റൂട്ട് മാപ്ദോഹയിൽനിന്ന് ദുഖാൻ ഹൈവേയിലൂടെ ഒരു മണിക്കൂറിലേറെ സഞ്ചരിച്ചാൽ എക്സിറ്റ് 72 ലെത്തി അവിടെനിന്ന് സക്രീത് റോഡിൽ പ്രവേശിക്കണം. തുടർന്നുള്ള അടയാള ബോർഡുകൾ പിന്തുടർന്ന് വേണം പോകാൻ. സക്രീത് റോഡിൽ ഇടതുവശത്തായി കാണുന്ന ഇൻസ്റ്റലേഷനിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് ഡെസേർട്ട് റോഡിലേക്ക് പ്രവേശിച്ച് യാത്ര തുടരാം. ഫിലിം സിറ്റിയിലേക്കുള്ള യാത്രയിൽ റാസ് അബ്രൂഖിൽ എത്തിച്ചേരും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)