മാർക്വിന്യോസും ഹക്കിമിയുമടങ്ങുന്ന പിഎസ്‌ജി ഖത്തറിൽ കളിക്കാനെത്തുന്നു, ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
ലോകകപ്പ് ഫൈനൽ കളിച്ച ഒസ്മാനെ ഡെംബലെ, ബ്രസീലിയൻ താരം മാർക്വിന്യോസ്, മൊറോക്കൻ വിങ്‌ബാക്ക് ഹക്കിമി എന്നിവരടങ്ങുന്ന, ഫ്രാൻസിലെയും യൂറോപ്പിലെയും മികച്ച ടീമുകളിൽ ഒന്നായ പിഎസ്‌ജിയുടെ മത്സരം കാണാൻ ഖത്തറിലുള്ളവർക്ക് സുവർണാവസരം. പിഎസ്‌ജിയും എഎസ് മൊണാക്കോയും തമ്മിൽ ഏറ്റുമുട്ടുന്ന മുതൽ ട്രോഫി ഡെസ് ചാമ്പ്യൻസ് മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്ന്, ഡിസംബർ 23 മുതൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 2025 ജനുവരി 5-ന് ദോഹയിലെ സ്റ്റേഡിയം 974-ലാണ് മത്സരം. https://www.roadtoqatar.qa/en എന്ന സൈറ്റിൽ നിന്ന് ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം. കാറ്റഗറി 1 ടിക്കറ്റിനു QR80 ഉം കാറ്റഗറി 2 ടിക്കറ്റിനു QR30 ഉം ആണ് വിലകൾ. ഓരോ വ്യക്തിക്കും 10 ടിക്കറ്റുകൾ വരെ വാങ്ങാം. അംഗവൈകല്യമുള്ള ആരാധകർക്ക് ആക്‌സസ് ചെയ്യാവുന്ന സീറ്റുകളും ലഭ്യമാണ്. വ്യാജമോ അസാധുവായതോ ആയ ടിക്കറ്റുകൾ പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ആരാധകർ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ വാങ്ങാവൂ. കൂടുതൽ വിവരങ്ങൾ ടിക്കറ്റ് പേജിൽ ലഭ്യമാണ്. മത്സരം പ്രാദേശിക സമയം വൈകുന്നേരം 7:30 ന് (5:30 PM CET) ആരംഭിക്കും. 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനായി നിർമ്മിച്ച പ്രത്യേക വേദിയായ സ്റ്റേഡിയം 974-ൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളിലെയും മികച്ച കളിക്കാർ ഇതിൽ പങ്കെടുക്കും. സ്റ്റേഡിയത്തിൽ 40,000 പേർക്കിരിക്കാവുന്ന കപ്പാസിറ്റിയുണ്ട്, അടുത്തിടെ ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ഖത്തർ 2024-ൽ രണ്ട് മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിരുന്നു. ആവേശകരമായ ഈ മത്സരം, ഫുട്ബോൾ ഇവൻ്റുകൾക്കായുള്ള ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി സംഘടിപ്പിക്കുകയും ഖത്തർ ടൂറിസത്തിൻ്റെ പ്രമോഷണൽ ബ്രാൻഡായ വിസിറ്റ് ഖത്തർ സ്പോൺസർ ചെയ്യുകയും ചെയ്യുന്നു.
Comments (0)