ഖത്തറിൽ ഇന്ന് മുതൽ തണുപ്പിന് കടുപ്പമേറും
ദോഹ: ശനിയാഴ്ച മുതൽ ഖത്തറിലെ തണുപ്പിന് കടുപ്പം കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം. പുലര്‍ച്ചെ മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഡിസംബർ ആദ്യ വാരത്തിൽ തുടക്കം കുറിച്ച ശൈത്യകാലം കഴിഞ്ഞദിവസങ്ങളിൽ ശക്തമായിരുന്നു.ശൈത്യകാലത്തെ അടയാളപ്പെടുത്തുന്ന നജ്മ് അല്‍ ഖല്‍ബ് എന്ന നക്ഷത്രം വെള്ളിയാഴ്ച ഉദിച്ചതോടെ കാലാവസ്ഥ കൂടുതല്‍ തണുപ്പേറിയതാകുമെന്നാണ് പ്രവചനം. നിലവില്‍ ഏഴു ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ താപനില.വരും ദിവസങ്ങളില്‍ ഇത് ഇനിയും കുറയും. ഈ സമയത്ത് പുലര്കാലങ്ങളില് മൂടല്‍ മഞ്ഞിന് സാധ്യതയുണ്ട്. യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലായിരിക്കും ശനിയാഴ്ചയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പകല്‍ സമയം കൂടി വരുകയും രാത്രി സമയം കുറഞ്ഞു വരുകയും ചെയ്യും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)