അവധിക്കാലം വരവേൽക്കാൻ മൈന്‍ ഡയമണ്ട് ഫെസ്റ്റിവലുമായി മലബാര്‍ ഗോള്‍ഡ്
ദോഹ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അവധിക്കാലത്തോടനുബന്ധിച്ച് മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് വജ്രാഭരണങ്ങളും, അമഡ്ല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ സൗജന്യ കാഷ് വൗച്ചറുകള്‍ നേടാനവസരമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ അനുയോജ്യമായ ട്രെന്‍ഡിയും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ സീസണ്‍സ് ഗിഫ്റ്റിങ് ശേഖരവും ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലെറ്റുകളിലും 2025 ജനുവരി നാല് വരെ ഈ പരിമിതകാല ഓഫര്‍ ലഭ്യമാകും.ഫെസ്റ്റിവലിന്റെ ഭാഗമായി 3000 ഖത്തർ റിയാൽ വിലയുള്ള വജ്രാഭരണങ്ങളോ, രത്നാഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 100 റിയാൽ സൗജന്യ കാഷ് വൗച്ചറുകള്‍ സ്വന്തമാക്കാം. പണത്തിന് തുല്യമായി കണക്കാക്കുന്ന ഈ കാഷ് വൗച്ചര്‍ ഉപയോഗിച്ച് സ്വർണാഭരണങ്ങളോ, വജ്രാഭരണങ്ങളോ, സ്വർണ നാണയങ്ങളോ, സ്വർണ ബാറുകളോ വാങ്ങാനാവും. ഷലായി പുറത്തിറക്കിയ ഏറ്റവും പുതിയ സീസണ്‍സ് ഗിഫ്റ്റിങ് ശേഖരത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുന്നതിനും, സ്വന്തം ആവശ്യത്തിനും അനുയോജ്യമായ മനോഹരമായ ട്രെന്‍ഡി ഡിസൈനുകളുടെ വിസ്മയിപ്പിക്കുന്ന നിര ഉള്‍പ്പെടുത്തിയിരിക്കുന്നതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)