Posted By user Posted On

അഭയാർഥി ക്യാംപില്‍ തീപിടിത്തം: 20 പേർക്ക് പരിക്ക്; 100 പേരെ രക്ഷപ്പെടുത്തി

ജർമനിയിലെ ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തെ ഹൈല്‍ബ്രോണ്‍ നഗരത്തിലെ അഭയാര്‍ഥി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 20 പേർക്ക് പരിക്കേറ്റു, സംഭവത്തിൽ 100 ഓളം പേരെ രക്ഷപ്പെടുത്തി. തീപിടിത്തത്തില്‍ മൂന്നാം നില പൂര്‍ണ്ണമായും കത്തി നശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തീപിടിത്ത കാരണം അവ്യക്തമാണ്. പുലര്‍ച്ചെ 2.19 ഓടെ മൂന്നാം നിലയിലെ ഒരു മുറിക്ക് തീപിടിച്ചതായിട്ടാണ് അഗ്നിശമനസേനയ്ക്ക് വിവരം ലഭിച്ചത്. 80 എമര്‍ജന്‍സി സര്‍വീസുകള്‍, മൂന്ന് ഫയര്‍ എഞ്ചിനുകള്‍, പ്രത്യേക യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS

Comments (0)

Leave a Reply

Your email address will not be published. Required fields are marked *