പേഴ്‌സണൽ ട്രെയിനറുടെ കൊലപാതകം; ക്രിമിനോളജി വിദ്യാർഥി കുറ്റക്കാരൻ
ലണ്ടനിൽ പേഴ്‌സണൽ ട്രെയിനറുടെ കൊലപാതക കേസിൽ ക്രിമിനോളജി വിദ്യാർഥി കുറ്റക്കാരനിന്ന് കോടതി. ബോൺമൗത്ത് ബീച്ചിൽ പേഴ്‌സണൽ ട്രെയിനർ ആമി ഗ്രേയെ (34) കൊലപ്പെടുത്തിയ കേസിലാണ് വിദ്യാർഥി നാസെൻ സാദി (20) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഗ്രീൻവിച്ച് യൂണിവേഴ്‌സിറ്റിയിൽ ക്രിമിനോളജിയും ക്രിമിനൽ സൈക്കോളജി വിദ്യാർത്ഥിയാണ് സാദി. മേയ് 24ന് വെസ്റ്റ് അണ്ടർക്ലിഫ് പ്രൊമെനേഡിലെ ഡർലി ചൈൻ ബീച്ചിലാണ് ഗ്രേയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന ലീൻ മൈൽസിനെ വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. കത്തി കൊണ്ട് തുടർച്ചയായി കുത്തേറ്റാണ് ആമി ഗ്രേ മരിച്ചത്. ഹൃദയത്തിലുൾപ്പെടെ 10 മുറിവുകൾ ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് ഹോം ഓഫിസ് പാത്തോളജിസ്റ്റ് ഡോ. ബേസിൽ പർഡ്യൂ കോടതിയെ അറിയിച്ചു. ഇന്‍റർനെറ്റിൽ കുറ്റകൃത്യങ്ങൾ, ഹൊറർ സിനിമകൾ, കത്തികൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ തേടുന്നതിൽ സാദിക്ക് താൽപര്യമുണ്ടെന്നും സ്‌നാപ്ചാറ്റിൽ യൂസർ നെയിമായി ‘നിഞ്ച കില്ലർ’ എന്ന് സ്വയം വിശേഷിപ്പിച്ചതായും വിചാരണയിൽ കണ്ടെത്തി.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)