ഭാര്യയെ മയക്കി കിടത്തിയ ശേഷം അപരിചിതരെ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യിക്കും; 9 വര്‍ഷത്തിനിടെ ഭാര്യയെ പീഡിപ്പിച്ചത് 50 ഓളം പേര്‍, സൈക്കോ ഭര്‍ത്താവിന് ലഭിച്ചത് പരോളില്ലാതെ 20 വര്‍ഷം ജയിലില്‍
തുടർച്ചയായ 9 വർഷം സ്വന്തം ഭാര്യയെ മയക്കി കിടത്തിയ ശേഷം അപരിചിതരെ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യിപ്പിച്ച സൈക്കോ ഭര്‍ത്താവിന് തടവ്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കേസ് ആണിത്. ഭാര്യക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം അന്യപുരുഷന്മാരെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും വീഡിയോ ചിത്രീകരിച്ച് രസിച്ച് കാണുകയായിരുന്നു ഇയാളുടെ ശീലം.
71 കാരിയായ ഗിസെലെ പെലിക്കോട്ടിന്റെ മുന്‍ ഭര്‍ത്താവ് ഡൊമിനിക്ക് പെലിക്കോട്ടിനെ വ്യാഴാഴ്ച കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ഡൊമിനിക്കിന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒരു പതിറ്റാണ്ടിന് അടുത്ത് ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കുകയും അപരിചിതരെ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്യിച്ച് വീഡിയോ കണ്ട് രസിക്കുകയും ചെയ്ത ഭര്‍ത്താവിന്റെ കേസ് ഫ്രഞ്ച് മാധ്യമങ്ങളില്‍ മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു.
ശിക്ഷയുടെ മൂന്നില്‍ രണ്ട് കാലാവധി പൂര്‍ത്തിയാകും വരെ ഡൊമിനിക് പെലിക്കോട്ടിന് പരോളിനും അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് അവിഗ്നണിലെ കിമിനല്‍ കോടതി ജഡ്ജി റോജര്‍ അരാറ്റ പ്രഖ്യാപിച്ചു. മറ്റ് 50 പ്രതികളെയും-27 മുതല്‍ 74 വയസ് വരെ പ്രായമുളളവര്‍- കോടതി കുറ്റക്കാരെന്ന് വിധിച്ചു. മൂന്നു മുതല്‍ 20 വര്‍ഷം വരെയാണ് ഇവരില്‍ മിക്കവര്‍ക്കും ജയില്‍ ശിക്ഷാ കാലാവധി. നാല് മുതല്‍ 18 വര്‍ഷം വരെ കാലത്തെ ജയില്‍ ശിക്ഷയാണ് മറ്റുപ്രതികള്‍ക്ക് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടത്. മൂന്നുമാസത്തെ വിചാരണയ്ക്കിടെ ഡൊമിനിക് കുറ്റം സമ്മതിക്കുകയും, തന്റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിനെതിരായ വിചാരണ നടക്കുന്ന കോടതിയിലേക്ക് ഗിസലെ മുഖംമറയ്ക്കാതെ തലയുയര്‍ത്തിപ്പിടിച്ചാണ് എത്തിയത്. ഏറ്റവും സുന്ദരവസ്ത്രം ധരിച്ച് കൂളിങ് ഗ്ലാസ് വെച്ചാണ് അവര്‍ എത്തിയത്. തന്റെ പേരും മുഖവും മറയ്ക്കേണ്ടതില്ലെന്നും രഹസ്യ വിചാരണ വേണ്ടെന്നും അവര്‍ പ്രഖ്യാപിച്ചു. നാണിക്കേണ്ടത് താനല്ല തന്നെ ഉപദ്രവിച്ചവരാണെന്നും ആ 72കാരി പറഞ്ഞപ്പോള്‍ സ്ത്രീസമൂഹം അത് ഏറ്റുവാങ്ങി.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)