ഖത്തറിൽ കൂടുതൽ സേവനങ്ങളുമായി മെട്രാഷ് ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം
ആഭ്യന്തര മന്ത്രാലയം സ്മാർട്ട്ഫോണുകൾക്കായി മെട്രാഷ് ആപ്പിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കി. വളരെക്കുറച്ച് പ്രക്രിയകൾ ഉൾപ്പെടുന്ന കൂടുതൽ സേവനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും പുതിയ ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ അറിയിച്ചു.
അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഉപയോക്തൃ-സൗഹൃദ ഡിസൈനിലുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ആപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ ആപ്പിൾ പേ ഉൾപ്പെടെയുള്ള പുതിയ പേയ്മെൻ്റ് രീതികൾ ചേർത്തിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)