ഭർത്താവ് കാമുകിക്കൊപ്പം നാടുവിട്ടു; മക്കളെ കൊലപ്പെടുത്തി, ആത്മഹത്യക്ക് ശ്രമിച്ച് അമ്മ, ആത്മഹത്യാ ശ്രമത്തിന് മുന്‍പ് സഹോദരന് ശബ്ദസന്ദേശം, രക്ഷപെടുത്തി പോലീസ്
യുകെയിൽ ഭർത്താവ് കാമുകിക്കൊപ്പം നാടുവിട്ടതിന്റെ വിഷമത്തിൽ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് അമ്മ. പെയിന്‍കില്ലറുകൾ കഴിച്ചാണ് മരിക്കാൻ ശ്രമിച്ചത്. എന്നാല്‍ 39-കാരി ആത്മഹത്യക്ക് ശ്രമിക്കുന്നതിന് മുന്‍പ് സഹോദരന് ശബ്ദസന്ദേശം അയച്ചത് രക്ഷയായി. ഇത് ശ്രദ്ധിച്ച സഹോദരന് പോലീസിനെ വിവരം അറിയിച്ചു. ഇതോടെയാണ് ഈസ്റ്റ് സസെക്സ് ഉക്ക്ഫീല്‍ഡിലെ വീട്ടിലേക്ക് പോലീസും, പാരാമെഡിക്കുകളും, ഫയര്‍ സര്‍വ്വീസും കുതിച്ചെത്തിയത്. 10 വയസ്സുള്ള ആണ്‍കുട്ടി ശര്ദ്ദില് നിറഞ്ഞ ബെഡില്‍ അബോധാവസ്ഥയില്‍ കണ്ണ് തുറന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 13 വയസ്സുള്ള സഹോദരി അബോധാവസ്ഥയില്‍ ചുറ്റിത്തിരിയുകയായിരുന്നു. അമ്മയ്ക്കും ബോധം നഷ്ടപ്പെട്ടിരുന്നില്ല. മൂവരെയും പാരാമെഡിക്കുകള്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)