മോഷ്ടിച്ച കാറുമായി പാഞ്ഞു; മറ്റൊരു കാറിലിടിച്ച് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
യുകെയിലെ പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലെ സ്മെത്വിക്കില്‍ ഡാര്‍ട്ട്മത്ത് റോഡില്‍ മോഷ്ടിച്ച കാറുമായി പായുന്നതിനിടെ മറ്റൊരു കാറിലിടിച്ച് രണ്ടു വയസുകാരന്‍ അതിദാരുണമായി കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറില്‍ ഇടിച്ചശേഷം പോഷെ നിര്‍ത്താതെ പാഞ്ഞുപോവുകയായിരുന്നു. സംഭവം നടന്ന ഉടൻ പോലീസും എമര്‍ജന്‍സി സര്‍വ്വീസും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നു. അപകടത്തില്‍ പെട്ട കാറിലുണ്ടായിരുന്ന കുട്ടിയേയും നാല് മുതിര്‍ന്നവരെയും എമര്‍ജന്‍സി സര്‍വ്വീസുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് എമര്‍ജന്‍സി സര്‍വ്വീസുകാര്‍ പറയുന്നു. 29 കാരിയായ ഒരു സ്ത്രീയും 30 കാരനായ ഒരു പുരുഷനുമാണ് ഗുരുതര നിലയിലുള്ളത്. 30 വയസുള്ള മറ്റൊരു പുരുഷന്റെയും സ്ത്രീയുടെയും നില തൃപ്തികരമായി തുടരുന്നു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)