
കുവൈറ്റില്‍ ബാങ്കിനെ കബളിപ്പിച്ച് മുങ്ങിയ കേസ്; യുകെ മലയാളികള്‍ അടക്കമുള്ളവര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണം
കുവൈറ്റ് ആസ്ഥാനമായുള്ള ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്കെതിരെ നടപടി. യുകെയിലേക്കും മറ്റും കുടിയേറിയ മലയാളികൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ തുടര്‍ന്ന് മലയാളികള്‍ക്കെതിരെ കേരള പോലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിരുന്നു. കുവൈത്തിലെ ബാങ്കിൽനിന്ന് 700 കോടി രൂപയോളമാണ് മലയാളികൾ വായ്പയെടുത്തത്. തിരിച്ചടവിൽ വീഴ്ച വരുത്തി മാസങ്ങളായിട്ടും ബാങ്കിനെ ബന്ധപ്പെടാതിരുന്ന സാഹചര്യത്തിലാണ് അധികൃതർ കേരളത്തിലെത്തി എഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. ആയിരത്തിലധികം മലയാളികള്‍ക്കെതിരെയാണ് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത്. ബാങ്കിനെ കബളിപ്പിച്ച് കടന്നുകളഞ്ഞവര്‍ക്കെതിരെ കുവൈത്തില്‍ ആദ്യം കേസ് രജിസ്റ്റർ ചെയ്തശേഷമാണ് കേരളത്തിലെത്തി പരാതി നൽകിയത്. 2019 – 2022 കാലയളവിലാണ് കൂടുതൽ പേരും വായ്പയെടുത്തിട്ടുള്ളത്.
കൊച്ചിയിലെത്തിയ ഉദ്യോഗസ്ഥര്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് വിശദാശങ്ങള്‍ തേടിയിട്ടുണ്ട്. എറണാകുളത്തും കോട്ടയത്തുമായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസിന്റെ വിശദാംശങ്ങള്‍ തേടിയ ഉദ്യോഗസ്ഥര്‍ ലോണിന്റെ വിവരവും പാസ്പോര്‍ട്ട് വിവരങ്ങളും നല്‍കാന്‍ കുവൈത്തിലെ ബാങ്കിനോട് ആവശ്യപ്പെട്ടു. ഇവരില്‍ പലരും ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നഴ്സിംഗ് ജോലി നോക്കുന്നവരാണ്. ബാങ്ക് ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷം മാത്രമേ വിവരങ്ങള്‍ കൈമാറുകയുള്ളൂ. കൂടുതല്‍ പരാതികള്‍ കേരളത്തില്‍ എത്തുമ്പോള്‍ നല്‍കാമെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തില്‍ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കുവൈറ്റിലെ മിനിസ്റ്റര്‍ ഓഫ് ഹെല്‍ത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന 700 ഓളം പേര്‍ കുറ്റാരോപിതരാണ്. ഗള്‍ഫ് ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടിയാണ് മലയാളികള്‍ മുങ്ങിയത്. 50 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് പലരും ലോണെടുത്തത്. കുവൈറ്റ് വിട്ട പലരും പിന്നീട് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി. രണ്ടു കോടി രൂപവരെ ലോണെടുത്ത് പലരും കേരളത്തിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും അമേരിക്കയിലേക്കും കുടിയേറി. നിലവില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് എറണാകുളം, കോട്ടയം ജില്ലാ വിഭാഗങ്ങളായിരിക്കും കേസ് അന്വേഷിക്കുക. ബാങ്കിനെ കബളിപ്പിച്ചു എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ ആളുകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)