ലണ്ടനിൽ പോലീസുകാര്‍ നോക്കി നില്‍ക്കെ യുവാവ് സ്വയം തീകൊളുത്തി മരിച്ചു
ലണ്ടനിലെ തിരക്കേറിയ തെരുവില്‍ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ യുവാവ് സ്വയം തീകൊളുത്തി മരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അഗ്‌നിശമന ഉപകരണങ്ങളുടെ സഹായത്താല്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളിൽ സംഭവത്തിന് സാക്ഷികളായ പൊതുജനങ്ങള്‍ ഭയത്തോടെ അലറി വിളിക്കുന്നത് കേള്‍ക്കാം. ഐലിംഗ്ടണിലെ നോര്‍ത്ത് റോഡിലുള്ള ഒരു വീട്ടിലേക്ക് ഗാര്‍ഹിക സംഘര്‍ഷത്തിന്റെ പേരില്‍ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ആ പോലീസ് ഉദ്യോഗസ്ഥരുടെ മുന്‍പില്‍ വെച്ചായിരുന്നു ഇയാള്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റിട്ടുണ്ട്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)