പണിയെടുക്കുന്നതിൽ ഭൂരിഭാഗവും വാടക നൽകണം; കുതിച്ചുയരുന്ന വാടകയ്ക്ക് എതിരെ പ്രതിഷേധം
യുകെയിൽ വാടകയ്ക്ക് താമസിക്കുന്നവരെ ദുരിതത്തിലാക്കി വാടക കുതിച്ചുയരുന്നു. ജോലി ചെയ്യുന്നതിൽ നിന്നും ലഭിക്കുന്ന ഭൂരിഭാഗവും വാടക നൽകേണ്ട അവസ്ഥയാണ്. എന്നാൽ സ്വന്തമായി വീട് വാങ്ങാമെന്ന് കരുതിയാല്‍ മോര്‍ട്ട്‌ഗേജ് വിപണി മറ്റൊരു പ്രതിസന്ധിയായി തുടരുന്നു. പ്രതിഷേധവുമായി ആളുകൾ തെരുവിൽ ഇറങ്ങിരിക്കുകയാണ്. ഉയരുന്ന വാടക നിരക്കുകള്‍ സമൂഹങ്ങളെ നശിപ്പിക്കുകയാണെന്ന് ലണ്ടന്‍ റെന്റേഴ്‌സ് യൂണിയന്‍ പറഞ്ഞു. ഉയര്‍ന്ന വാടകയും, ഡിമാന്‍ഡ് നിയന്ത്രണവും സാധാരണക്കാരുടെ ജീവിതങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വ്യക്തമാക്കി യൂറോപ്പില്‍ ഉടനീളം വാടകയ്ക്ക് കഴിയുന്നവര്‍ പ്രതിഷേധങ്ങള്‍ നയിക്കുകയാണെന്ന് ഗ്രൂപ്പ് പറഞ്ഞു. സെന്‍ഡ്രല്‍ ലണ്ടനില്‍ അഞ്ഞൂറിലേറെ ആളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. ഉയരുന്ന വാടകയ്ക്കും, വാടകക്കാരെ ചൂഷണം ചെയ്യുന്നതിനും എതിരെയാണ് പ്രതിഷേധമെന്ന് എല്‍ആര്‍യു പറയുന്നു. മഹാമാരിക്ക് മുന്‍പ് 1225 പൗണ്ട് വരെ മാത്രമായിരുന്ന നിരക്ക് ഇതിന് ശേഷം 40% വരെ ഉയര്‍ന്നിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)