ഫ്ലൂ കേസുകളിൽ വൻകുതിച്ചുചാട്ടം; ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 70% വര്‍ദ്ധനവ്
യുകെയിൽ ശൈത്യകാലം ആരംഭിക്കത്തോടെ ഫ്ലൂ കേസുകളിൽ വൻകുതിച്ചുചാട്ടം. രോഗം ബാധിച്ച് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ 70% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് കേസുകളിൽ ഇത്രയധികം വർദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഫ്ലൂ ബാധിച്ച് ഓരോ ദിവസവും ശരാശരി 1861 രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. മുന്‍ ആഴ്ചയിലെ 1099 പേരില്‍ നിന്നുമാണ് ഈ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 402 പേര് മാത്രം എത്തിയ സ്ഥാനത്താണ് ഇക്കുറി കുതിച്ചുചാട്ടം. നിലവില്‍ 5 മുതല്‍ 14 വയസ് വരെയുള്ളവരിലാണ് ഫ്ലൂ കേസുകള്‍ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ സ്കൂളുകളും, നഴ്സറികളും അടയ്ക്കുന്നതോടെ മുതിര്‍ന്നവരിലെയും കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോറോവൈറസ് കേസുകളും, കുഞ്ഞുങ്ങളില്‍ ചുമയും, തലദോഷവും, ചെസ്റ്റ് ഇന്‍ഫെക്ഷനും സൃഷ്ടിക്കുന്ന ആര്‍എസ്വിയും ഉയരുന്നതാണ് നിലവിലെ അവസ്ഥ. കഴിഞ്ഞ ആഴ്ച 837 ബെഡുകളില്‍ നോറോവൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികളാണ് ഉണ്ടായിരുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. മുന്‍ ആഴ്ചയില്‍ നിന്നും 10 ശതമാനമാണ് വര്‍ദ്ധന.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)