Posted By user Posted On

ബിആർപി കാർഡുകൾ ഓൺലൈനാക്കാനുള്ള സമയ പരിധി മൂന്ന് മാസം നീട്ടി യുകെ

ബ്രിട്ടനിലുള്ള വിദേശികളുടെ ബയോമെട്രിക് റസിഡന്റ് പെർമിറ്റുകൾ അഥവാ ബിആർപി കാർഡുകൾ ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ഡിസംബർ 31നകം എല്ലാ ബിആർപി കാർഡുകളും ഇയു സെറ്റിൽമെന്റ് വീസ സ്കീമും (ഇയുഎസ്എസ്) ബയോമെട്രിക് റസിഡൻസ് കാർഡുകളും (ബിആർസി) യുകെ വീസ അക്കൗണ്ടുകൾ വഴി ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റണമെന്നായിരുന്നു എന്നാൽ ഇത് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ്. നിരവധി സാങ്കേതിക തടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പലരും ചൂണ്ടിക്കാട്ടിയതോടെയാണ് സമയം നീട്ടി നൽകിയത്. ഇനി ഡിസംബര്‍ 30ന് കാലാവധി അവസാനിക്കുന്ന ബിആര്‍പി കാര്‍ഡുകളുമായി റസിഡന്റ് പെര്‍മിറ്റുകാര്‍ക്ക് മാര്‍ച്ച് 31 വരെ വിദേശയാത്രകള്‍ സാധ്യമാകും.

ഓണ്‍ലൈന്‍ സ്റ്ററ്റസിലേക്കുള്ള ഈ മാറ്റം പരമാവധി സൗകര്യപ്രദമാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പലതരത്തിലുള്ള ഉപദേശവും പിന്തുണയും ഇതിനായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. 31 ലക്ഷത്തോളം ആളുകള്‍ ഇതിനോടകം തന്നെ തങ്ങളുടെ വീസ സ്റ്റാറ്റസ് ഓണ്‍ലൈന്‍ ഫോര്‍മാറ്റില്‍ ആക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന ചെറിയ ഒരു ശതമാനത്തിന് സംഭവിച്ച സാങ്കേതിക തടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഇതിനുള്ള സമയം മൂന്നു മാസംകൂടി നീട്ടിയത്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS

Comments (0)

Leave a Reply

Your email address will not be published. Required fields are marked *