Posted By user Posted On

കാമുകി പിണങ്ങി പോയാൽ പിന്നാലെ പോയി ഉപദ്രവിക്കല്ലേ; കടുത്ത ശിക്ഷയുമായി അധികൃതർ

കാമുകി പിരിഞ്ഞു പോയാൽ അവർക്ക് സമാധാനം നൽകാത്ത നിരവധി പേരുണ്ട്, അത്തരക്കാർക്ക് താക്കീതുമായി യുകെയിലെ അധികൃതർ. കടുതാ ശിക്ഷ നല്‍കുമെന്ന് പ്രഖ്യാപിച്ച് ജസ്റ്റിസ് സെക്രട്ടറി. ബന്ധം അവസാനിപ്പിച്ചതിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളിലും ജഡ്ജിമാര്‍ കര്‍ശനമായ ശിക്ഷ നല്‍കും. ഈ മാറ്റങ്ങള്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും നിലവില്‍ വരുമെന്നാണ് പ്രതീക്ഷ.
മുന്‍ പങ്കാളികളെ വകവരുത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി.

മുന്‍ പങ്കാളികളെ കൊല്ലുകയോ, ശ്വാസംമുട്ടിച്ച് കൊല്ലാന്‍ നോക്കുകയോ ചെയ്യുന്ന കുറ്റവാളികള്‍ക്ക് കടുപ്പമേറിയ ജയില്‍ശിക്ഷ ലഭിക്കുമെന്ന് ലോര്‍ഡ് ചാന്‍സലര്‍ ഷബാന മഹ്‌മൂദ് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാനുള്ള ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമാണ് ഈ നീക്കമെന്ന് ചാന്‍സലര്‍ വ്യക്തമാക്കി.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS

Comments (0)

Leave a Reply

Your email address will not be published. Required fields are marked *