മാലിന്യം നിക്ഷേപിക്കുമ്പോൾ ബിൻ മാറിയാൽ പണിപാളും; 2500 പൗണ്ട് വരെ പിഴ
യുകെയിൽ ഇനി മാലിന്യം നിക്ഷേപിക്കുമ്പോൾ ബിൻ മാറിയാൽ പണിപാളും. അധികമാളുകളും മാലിന്യം നിക്ഷേപിക്കുമ്പോൾ ബിന്നുകൾ ശ്രദ്ധിക്കാറില്ല, ഇത്തരക്കാരെ മാറ്റിയെടുക്കാൻ പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് കൗണ്‍സിലുകള്‍. മാലിന്യങ്ങൾ മാറി മറ്റ് ബിന്നുകളിൽ നിക്ഷേപിച്ചാൽ കോടതി കയറേണ്ടി വരുമെന്ന് മാത്രമല്ല 2500 പൗണ്ട് വരെ പിഴ ഈടാക്കാനുമാണ് പുതിയ നീക്കം. കളക്ഷന്‍ ദിനത്തില്‍ രാത്രി 7ന് ശേഷവും ബിന്നുകള്‍ തെരുവില്‍ വെയ്ക്കുന്ന കുടുംബങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ടൗണ്‍ ഹാള്‍ അധികൃതര്‍ നിരീക്ഷിക്കും. തങ്ങളുടെ ബിന്നുകള്‍ കൃത്യമായി കൊണ്ടുപോയില്ലെന്ന് പരാതിപ്പെടുന്നവരുടെ വാദങ്ങള്‍ പരിശോധിക്കാന്‍ കമ്പ്യൂട്ടര്‍ രേഖകള്‍ ഉപയോഗിക്കാനും ഒരുങ്ങുകയാണ് സൗത്ത് യോര്‍ക്ക്ഷയറിലെ റോത്തര്‍ഹാമിലെ കൗണ്‍സില്‍ മേധാവികള്‍. നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് കൗണ്‍സിലിന്റെ ബ്ലൂ പീറ്റര്‍ ബാഡ്ജിന് തുല്യമായ സ്‌പെഷ്യല്‍ സമ്മാനങ്ങളും ലഭിക്കും. വീടുകളിലെ മാലിന്യം പല ഐറ്റങ്ങളായി വ്യത്യസ്ത ബിന്നുകളില്‍ നിക്ഷേപിക്കേണ്ട അവസ്ഥ വന്നതോടെ ഇത് സങ്കീര്‍ണ്ണമായി മാറിയിരുന്നു. റീസൈക്കിള്‍ ചെയ്യാനുള്ള മാലിന്യങ്ങള്‍ തിരിക്കാനാണ് ഇത് ചെയ്യുന്നത്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)