അടുത്ത വര്‍ഷം മുതൽ കറന്റ് ബില്ലിലും ഷോക്കടിക്കും; രണ്ടു തവണ എനര്‍ജി ബില്‍ വര്‍ധിക്കുമെന്ന് സൂചന
പുതുവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കേ കറന്റ് ബില്ലിലും ഷോക്കടിപ്പിക്കാനൊരുങ്ങി യുകെ സർക്കാർ. എനര്‍ജി ബില്ലുകള്‍ കുറയുന്നതിനായി പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങൾക്ക് ഇതൊരു തിരിച്ചടിയായിരിക്കുകയാണ്. വീടുകളുടെ എനര്‍ജി ബില്ലുകള്‍ അടുത്ത വര്‍ഷം രണ്ട് തവണയെങ്കിലും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. നിലവിലെ ഓഫ്ജെമിന്റെ വാര്‍ഷിക പ്രൈസ് ക്യാപ്പ് 1717 പൗണ്ടിലാണ്. ഇത് 2025 ജനുവരി 1 മുതല്‍ 1738 പൗണ്ടിലേക്ക് വര്‍ധിക്കുമെന്നാണ് കോണ്‍വാള്‍ ഇന്‍സൈറ്റ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഇവിടെയും കാര്യങ്ങള്‍ അവസാനിക്കില്ല. 2025 ഏപ്രില്‍ മാസത്തില്‍ ബില്ലുകള്‍ 1782 പൗണ്ടിലേക്ക് ഉയരുമെന്നും പ്രവചനത്തില്‍ പറയുന്നു. 2021 മുതല്‍ വര്‍ധിച്ച എനര്‍ജി ബില്ലുകളുടെ ക്യാപ്പുകള്‍ കൃത്യമായി പ്രവചിച്ചവരാണ് കോണ്‍വാള്‍ ഇന്‍സൈറ്റ്. എനര്‍ജി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഏപ്രില്‍ എനര്‍ജി ബില്‍ നിരക്ക് വര്‍ധനവിനെ സ്വാധീനിക്കും. കൂടാതെ യുകെയിലെ ഗ്യാസ്, വൈദ്യുതി റെഗുലേറ്ററി മാറ്റങ്ങളുടെ ചെലവും അധികമായി ഭവിക്കുമെന്ന് കോണ്‍വാള്‍ വ്യക്തമാക്കി. ഈ മാറ്റങ്ങള്‍ മൂലം എനര്‍ജി ബില്ലുകളില്‍ മറ്റൊരു 20 പൗണ്ട് കൂടി ചേര്‍ക്കപ്പെടും.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)