അതിദാരുണം; ഇന്ധന സംഭരണശാലയിൽ സ്ഫോടനം; രണ്ടു മരണം; മൂന്നു പേർക്കായി തിരച്ചിൽ
ഇറ്റലിയിലെ ഫ്ലോറൻസിനു സമീപം ഇന്ധനം സൂക്ഷിച്ചിരുന്ന സംഭരശാലയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ മൂന്ന് പേരെ കാണാതായിട്ടുണ്ട്. കൂടാതെ അപകടത്തിൽ ഒൻപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇറ്റാലിയൻ ഊർജ്ജമേഖലയിലെ പ്രമുഖ സ്ഥാപനമായ ഇഎൻഐ നിയന്ത്രിക്കുന്ന കലൻസാനോയിലെ ഇന്ധന സംഭരണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. കാണാതായ മൂന്നുപേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.ലോഡിങ് ഷെൽട്ടർ ഏരിയയിൽ മാത്രമാണ് തീപിടിത്തമുണ്ടായതെന്നും പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ഡിപ്പോയിലെ ടാങ്കുകളെ ഇത് ബാധിച്ചിട്ടില്ലെന്നും ഇഎൻഐ അധികൃതർ അറിയിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)