കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവിന് യാത്രാമൊഴി നൽകാനൊരുങ്ങി യുകെ
യുകെയിലെ ലങ്കാഷെയറിന് സമീപം കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മലയാളി യുവാവ് അബിൻ മത്തായിയുടെ (41) സംസ്കാരം വ്യാഴാഴ്ച യുകെയിൽ നടക്കും. ബ്ലാക്ബേണിൽ നഴ്സിങ് ഹോമിലെ ജോലിക്കിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ 9.30 ന് ബ്ലാക്ക്ബേണിലുള്ള സെന്റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ പൊതുദർശനം തുടർന്ന് 11ന് സംസ്കാര ശുശ്രൂഷയും ആരംഭിക്കും. സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് ബ്ലാക്ബേണിലെ (BB25LE) പ്ലീസിങ്ടൺ സെമിത്തേരിയിൽ സംസ്കാരം നടക്കും.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)