Posted By user Posted On

ഈ കാര്യങ്ങളൊന്നും വാട്സാപ്പിൽ ചെയ്യല്ലേ…; ഉടനടി നിരോധനം

ആളുകൾക്ക് ഇന്ന് ഒഴിവാക്കാൻ കഴിയാത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഏതൊരു കൂട്ടായ്മയ്ക്ക് മുൻപും ആദ്യം ഉണ്ടാക്കുന്നത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആയിരിക്കും. സുഹൃത്തുക്കളുമായി ബന്ധം സൂക്ഷിക്കുന്നതിനും വിവരങ്ങൾ അറിയുന്നതിനും വാട്സ്ആപ്പ് സന്ദേശങ്ങൾ തന്നെയാണ് കൂടുതൽ ആളുകളും ഇന്ന് ഉപയോഗിക്കുന്നത്. സന്ദേശം അയക്കുന്നതിന് ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിൽ ഒന്നായാണ് വാട്സ്ആപ്പ് പരിഗണിക്കപ്പെടുന്നത്. 2024 ജനുവരിയിൽ മാത്രം രണ്ട് ബില്യൺ ആളുകൾ ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതായി കണക്കുകൾ പുറത്തുവന്നു.

എന്നാൽ പല കാരണങ്ങൾ കൊണ്ടും വാട്സ്ആപ്പ്  നിരോധിക്കപ്പെട്ടേക്കാം.  നിങ്ങൾ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളിലെ ഉള്ളടക്കമാണ് പ്രശ്നക്കാരൻ. അത്തരത്തിൽ അക്കൗണ്ടിന് നിരോധനം ഏർപ്പെടുന്നതിന് കാരണമാകുന്ന പ്രധാന ഉള്ളടക്കങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ചിലപ്പോൾ ഇത് നിയമനടപടികൾക്കും കാരണമാകും.

നിയമവിരുദ്ധമായ ഉള്ളടക്കം

നിയമവിരുദ്ധമോ അശ്ലീലമോ അപകീർത്തികരമോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രയോഗങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയയ്ക്കരുത്. വിദ്വേഷ പ്രസംഗം, ഗ്രാഫിക് അക്രമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ഉള്ളടക്കവും ഇതിൽ ഉൾപ്പെടുന്നു.

സ്‌പാം.

പ്രമോഷണൽ സന്ദേശങ്ങളോ സ്‌പാമോ അയയ്‌ക്കുന്നത് ഒഴിവാക്കുക. കോൺടാക്റ്റുകളിൽ നിങ്ങളുടെ നമ്പർ സേവ് ചെയ്യാത്ത ഉപയോക്താക്കൾക്ക് ബൾക്ക് മെസേജിങ് കർശനമായി നിരോധിച്ചിരിക്കുന്നു.

തെറ്റായ വിവരങ്ങൾ പങ്കിടുക, തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ ഇവ നിരോധനത്തിലേക്ക് നയിച്ചേക്കാം. വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് എല്ലായ്പ്പോഴും അതിന്റെ കൃത്യത പരിശോധിക്കുക.

മാൽവെയർ:

മാൽവെയറോ വൈറസുകളോ അടങ്ങിയ ഫയലുകൾ അയയ്ക്കുന്നത് വാട്ട്‌സാപ്പിന്റെ നയങ്ങളുടെ നേരിട്ടുള്ള ലംഘനമാണ്. പങ്കിടുന്ന എല്ലാ ഫയലുകളും സുരക്ഷിതവും നിയമാനുസൃതവുമാണെന്ന് ഉറപ്പാക്കുക.

ഇത്തരം സന്ദേശങ്ങൾ ഉപയോഗിക്കുന്നത് വാട്സാപ് എങ്ങനെ അറിയും? 

ഒരു ഓട്ടോമേറ്റഡ് ഡാറ്റ പ്രോസസിങ് പ്രക്രിയയിലൂടെ, വാട്സാപ് ഒരു അവലോകന പ്രക്രിയ നടത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. പ്രധാനമായും മറ്റ് ഉപയോക്താക്കൾ നിങ്ങളെ എപ്പോഴെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ ആയിരിക്കും ഇത്തരം നടപടികളിലൂടെ പോകും. സംശയം ജനിപ്പിക്കുന്നതും  എല്ലാറ്റിനുമുപരിയായി മറ്റുള്ളവരെ ദ്രോഹിക്കുന്നതും നിയമവിരുദ്ധവുമായ എന്തെങ്കിലും എഴുതുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *