അവധിക്ക് നാട്ടിലെത്തി പോയിട്ട് മൂന്ന് മാസം; പ്രവാസി മലയാളി യുവതി ഗൾഫിൽ വാഹനാപകടത്തിൽ മരിച്ചു
മാന്നാർ സ്വദേശിനി ഒമാനിലെ സോഹാറിലുണ്ടായ വാഹനാപകടത്തിൽ നിര്യാതയായി. മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമനക്കാട്ടിൽ സൂരജ് ഭവനം സുനിതാറാണി (44) ആണ് മരിച്ചത്. സഹം ആയുർവേദാശുപത്രിയിലെ തെറാപിസ്റ്റായ സുനിതാ റാണി അവധിക്ക് നാട്ടിലെത്തി പോയത് മൂന്ന് മാസം മുൻപാണ്. വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചാണ് അപകടം. കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗവുമായ കണ്ടല്ലൂർ നടയിൽപടിറ്റേതിൽ വീട്ടിൽ എൻ.സി സുഭാഷ് ആണ് ഭർത്താവ്. മകൻ: സൂരജ് എൻ.സുഭാഷ്. സംസ്കാരം പിന്നീട്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)