ഗൾഫ് ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ കേസ്; നഴ്സുമാരുൾപ്പെടെ മലയാളികൾക്കെതിരെ അന്വേഷണം
കുവൈത്തിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മലയാളികൾക്കെതിരെ കേരളത്തിൽ നിയമനടപടി.കേരളത്തിലെത്തിയ കുവൈത്തിലെ ബാങ്കുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നേരിട്ട് പരാതി നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.രാതി വിലയിരുത്തിയ ശേഷം ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം. ക്രിമിനൽ ഗൂഢാലോചന, കൃത്രിമ രേഖകൾ ഉപയോഗപ്പെടുത്തിയുള്ള വിശ്വാസവഞ്ചന, സ്വത്തപഹരണം നടത്തി അപ്രത്യക്ഷമാകൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിച്ച് ജാമ്യസാധ്യതയില്ലാത്ത നടപടികളാണെടുക്കുക.കുവൈത്തിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലും സമാന സംഭവങ്ങൾ അരങ്ങേറുന്നതായാണ് വിവരം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)