സൗന്ദര്യം കൂട്ടുന്ന മാജിക് ഫുഡ് ; ചര്‍മം തിളങ്ങാനും യുവത്വം നിലനിര്‍ത്താനും കഴിയ്ക്കാം
പ്രായം കൂടുന്നതിന്റെ ലക്ഷണം തടയാനും ഭക്ഷണത്തിന് കഴിയുമെന്ന് അറിയാമോ ? മുഖത്തെ തിളക്കം കൂട്ടാനും ചുളിവുകള്‍ അകറ്റാനും കഴിവുള്ള ഒന്നാണ് മധുരക്കിഴങ്ങ്. വിറ്റാമിനുകളായ എ, സി, ബി 6, ആന്റി ഓക്‌സിഡന്റുകള്‍, ഫൈബര്‍ തുടങ്ങിയവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതുകൊണ്ട് വേറെയും ഗുണങ്ങളുണ്ട്.
രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഒരു മികച്ച ഭക്ഷണമാണിത്. ഇതില്‍ കലോറിയുടെ അളവ് വളരെ കുറവാണ്.
വിറ്റാമിന്‍ ബി 6, ബീറ്റാകരോട്ടിന്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിക്കുന്നതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടും.
നാരുകളാല്‍ സമ്പന്നമായതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ പ്രതിരോധിക്കാനും ഗുണം ചെയ്യും.ഇതിലെ ബീറ്റാകരോട്ടിന്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും മധുരക്കിഴങ്ങ് കഴിക്കാം. വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)