ജർമൻ കാർനിർമാതാക്കളായ ഔഡിയിൽ നിക്ഷേപം നടത്തി ഖത്തർ
ദോഹ: ജർമൻ കാർനിർമാതാക്കളായ ഔഡിയിൽ നിക്ഷേപം നടത്തി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി. ഔഡിയുടെ എഫ് വൺ പ്രൊജക്ടിലാണ് ഖത്തർ നിക്ഷേപം നടത്തിയത്. 2026ൽ വേഗപ്പോരിന്റെ ട്രാക്കിലേക്ക് ഇറങ്ങാനിരിക്കുകയാണ് ഔഡി. ട്രാക്കിൽ ഔഡിയുടെ കുതിപ്പിനൊപ്പം സഞ്ചരിക്കുകയാണ് ഖത്തറും. ഔഡിക്ക് കീഴിലുള്ള സൌബർ ഹോൾഡിങ്ങിന്റെ ഷെയറാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരിയിൽ ചെറിയ ഭാഗം മാത്രമാണ് ഖത്തർ വാങ്ങിയതെങ്കിലും ദീർഘകാല നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ക്യുഐഎയുടെ ഫണ്ട് വഴി ഔഡിയുടെ എഫ് വൺ പ്രൊജക്ടിന് വേഗത കൂടും. ഫാക്ടറിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാകും ഫണ്ട് ചെലവഴിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)