കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്
ആലപ്പുഴ: ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലേക്ക് കാർ വന്ന് ഇടിക്കുകയായിരുന്നു.
വണ്ടാനം മെഡിക്കൽ കോളേജിലെ 10 വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്ത് എടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ബസിൽ ഉണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റിയിട്ടുണ്ട്. ഇവരുടെ അപരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)