Posted By user Posted On

ഖത്തറിൽ പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വിൽപനയും; കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം

ദോഹ ∙ പുകയിലയുടെയും സിഗരറ്റിന്റെയും ഇറക്കുമതിയും വ്യാപാരവും വിൽപനയും സംഭരണവും നിയന്ത്രിക്കുന്നത് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രിയുടെ കരട് തീരുമാനത്തിന് ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കരട് തീരുമാനം അംഗീകരിച്ചത്. പുകയിലയും അനുബന്ധ ഉൽപന്നങ്ങളും നിയന്ത്രിക്കുന്നത് സംബന്ധിച്ച 2016 ലെ 10–ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതു സംബന്ധിച്ചുള്ളതാണ് കരട്. മനുഷ്യകടത്ത് പ്രതിരോധം സംബന്ധിച്ച 2011 ലെ 15–ാം നമ്പർ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുളള കരട് നിയമത്തിന് ശൂറാ കൗൺസിൽ നൽകിയ അംഗീകാരം സംബന്ധിച്ചും മന്ത്രിസഭ ചർച്ച ചെയ്തു.

ഗതാഗതത്തിനുള്ള വാഹനങ്ങൾ (ട്രക്കുകൾ), ട്രാക്ടറുകൾ, സെമി–ട്രെയ് ലറുകൾ എന്നിവയ്ക്കുള്ള പാർക്കിങ് നിജപ്പെടുത്തുന്നത് സംബന്ധിച്ച 2019 ലെ 99–ാം നമ്പർ തീരുമാനത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള ആഭ്യന്തര മന്ത്രിയുടെ കരട് തീരുമാനം എന്നിവയ്ക്കും മന്ത്രിസഭ അംഗീകാരം നൽകി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *