
എഫ് വൺ ആവേശവുമായി മുശൈരിബിൽ ഫാൻ സോൺ; പ്രവേശനം സൗജന്യം
ദോഹ: ലുസൈൽ സർക്യൂട്ടിൽ വെള്ളിയാഴ്ച മുതൽ മൂന്നുനാൾ വേഗപ്പൂരം അരങ്ങേറുേമ്പാൾ ദോഹയുടെ നഗരത്തിരക്കിനിടയിൽ മുശൈരിബിൽ ആരാധക ആഘോഷവും.
ഫോർമുല വൺ മത്സരങ്ങളുടെ ഭാഗമായി മുശൈരിബ് ഡൗൺടൗണിലെ ബർഹാത് മുശൈരിബിൽ എഫ് വൺ ഫാൻ സോൺ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സജീവമാകും. സന്ദർശകർക്ക് എഫ് വൺ മത്സരങ്ങളുടെ ആവേശം സമ്മാനിക്കും വിധമാണ് ഇവിടെ ഫാൻ സോൺ സജ്ജമാക്കിയത്.
പ്രാക്ടീസ്, യോഗ്യത, സ്പ്രിന്റ്, മെയിൻ റേസ് ഉൾപ്പെടെ മത്സരങ്ങളുടെ തത്സമയ പ്രദർശനം, കുടുംബ സൗഹൃദ വിനോദ പരിപാടികൾ, റേസിങ് സ്റ്റിമുലേറ്റർ വഴി എഫ് വൺ കാറോട്ട ത്രിൽ അനുഭവിച്ചറിയാനുള്ള അവസരം, ക്ലാസിക്-മോഡേൺ കാറുകളുടെ പ്രദർശനം, ഡി.ജെ പ്രകടനത്തോടെ പ്രത്യേക വിനോദ ഏരിയ എന്നിവയോടെയാണ് ഫാൻ സോണുള്ളത്. വെള്ളിയാഴ്ച ഉച്ച 2.30 മുതൽ രാത്രി 7.30 വരെയും ശനിയാഴ്ച വൈകീട്ട് ആറു മുതൽ രാത്രി 10 വരെയും ഞായറാഴ്ച രാത്രി എട്ടു മുതലുമാണ് എഫ് വൺ റേസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫാൻ സോണിലേക്ക് സൗജന്യമാണ് പ്രവേശനം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)