
പുതിയ പത്ത് സർവീസുകൾ കൂടി; യാത്രക്കാർക്ക് സന്തോഷം, ഈ സ്ഥലങ്ങളിലേക്ക് അടുത്ത വർഷം മുതൽ ഇത്തിഹാദിൽ പറക്കാം
അബുദാബി: പത്ത് പുതിയ സ്ഥലങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഇത്തിഹാദ് പ്രഖ്യാപിച്ചു. 2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. അറ്റ്ലാന്‍റ, തായ്പേയ്, മെദാന്‍, നോം പെന്‍, ക്രാബി, തുനിസ്, ചിയാങ് മായ്, ഹോങ്കോങ്, ഹനോയ്, അല്‍ജീര്‍സ് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)