ഖത്തറിൽ ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഇന്ന്, നവംബർ 23ന് ഖത്തറിന്റെ തെക്കൻ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ശനിയാഴ്ച്ചത്തെ കാലാവസ്ഥ മങ്ങിയതും ചിതറിക്കിടക്കുന്ന മേഘങ്ങളോട് കൂടിയതും തെക്കൻ പ്രദേശങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുള്ള രീതിയിൽ മേഘാവൃതമായി മാറുമെന്നാണ് ക്യുഎംഡി വ്യക്തമാക്കിയത്.
മെർക്കുറി ലെവൽ അബു സമ്ര, മെസൈദ്, ദുഖാൻ എന്നിവിടങ്ങളിൽ യഥാക്രമം 17°C, 18°C, 19°C എന്നിങ്ങനെ താഴുമെന്ന് പ്രതീക്ഷിക്കുന്നു. ദോഹയിൽ ഇന്നത്തെ താപനില 24 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കടൽത്തീരത്ത് കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ 06 മുതൽ 16 നോട്ട് വരെയാകാം, ചില സമയങ്ങളിൽ 26 നോട്ട് വേഗത്തിലും കാറ്റ് വീശും.
കടലിലെ തിരമാലകൾ 3 മുതൽ 5 അടി വരെ ഉയരത്തിലായിരിക്കും, ചിലപ്പോൾ 10 അടി വരെ ഉയരും. ശക്തമായ കാറ്റിനും ഉയർന്ന കടലിനും സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇന്നലെ അബു സംര പ്രദേശത്താണ് ഏറ്റവും കുറഞ്ഞ താപനിലയായ 15 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)