Posted By user Posted On

ആപ്പിള്‍ സെഡാര്‍ വിനഗര്‍ കഴിച്ചാല്‍ ശരീരം മെലിയുമോ? ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? സത്യാവസ്ഥ ഇങ്ങനെ

കുടവയറും പൊണ്ണത്തടിയും കൊണ്ട് നട്ടംതിരിയുമ്പോള്‍ നമുക്ക് മുന്നില്‍ നിരവധി നിര്‍ദേശങ്ങള്‍ വരാറുണ്ട്. പ്രധാനമായും ഡയറ്റുമായി ബന്ധപ്പെട്ടിട്ടുള്ളതായിരിക്കും ഇതില്‍ പലതും. ശരീരം മെലിയാനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം നമ്മളെ സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സെഡാര്‍ വിനഗര്‍ എന്ന് നമ്മള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇത് സത്യമാണോ? എത്രത്തോളം ഗുണം ഇതിനുണ്ടെന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ?

തീര്‍ച്ചയായും ആപ്പിള്‍ സെഡാര്‍ വിനഗര്‍ ഹെല്‍ത്തിയാണ്. എന്നാല്‍ ഇത് മാത്രം കഴിച്ചാല്‍ ഭാരം കുറയുമെന്ന വാദം തെറ്റാണ്. കാരണം സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ ആപ്പിള്‍ സെഡാറിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ആപ്പിള്‍ സെഡാറിനൊപ്പം ശരീരത്തിന് വേറെ പല കാര്യങ്ങളും ആവശ്യമാണ് ശരീര ഭാരം കുറയ്ക്കാന്‍. അതേസമയം സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന ഹെല്‍ത്ത് ടിപ്‌സുകള്‍ പൂര്‍ണമായും ശരിയല്ലെന്ന് പറയുകയാണ് ആരോഗ്യ വിദഗ്ധര്‍. എന്നാല്‍ ആപ്പിള്‍ സെഡാര്‍ വിനാഗറില്‍ ഗുണങ്ങളില്ലെന്ന് മാത്രം പറയാനാവില്ല. ബിഎംജി ന്യൂട്രീഷ്യന്‍, പ്രിവന്‍ഷന്‍ ആന്‍ഡ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇവയുടെ ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്.

ഇത് നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല് മുതല്‍ 12 ആഴ്ച്ചകള്‍ വരെ നിത്യേന ആപ്പിള്‍ സെഡാര്‍ വിനഗര്‍ കഴിക്കുന്നത് ശരീര ഭാരത്തെ കാര്യമായി തന്നെ കുറയ്ക്കും. അതിനൊപ്പം കൊഴുപ്പിനെയും ഇവ കുറയ്ക്കും. നമുക്ക് കുടവയര്‍ ഉണ്ടെങ്കിലും അത് ഇല്ലാതാക്കാന്‍ ഇവ സഹായിക്കും.

കൊളസ്‌ട്രോള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എന്നിവയെ എല്ലാം നിയന്ത്രിച്ച് നിര്‍ത്താനും ആപ്പിള്‍ സെഡാര്‍ വിനഗര്‍ ഉപയോഗത്തിലൂടെ സാധിക്കും. ആപ്പിള്‍ സെഡാറില്‍ പ്രോബിയോട്ടിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അത് ദഹനത്തിന് കാര്യമായി തന്നെ ഉപകരിക്കും. അതുപോലെ അസിറ്റിക് ആസിഡ് നമ്മുടെ വയറ്റിലെ ദഹനത്തിന് സാധിക്കുന്ന ആസിഡുകള്‍ സജീവമാക്കുകയും ചെയ്യും.

കൃത്യമായ ദഹനമാണ് ഭാരം കുറയ്ക്കുന്നതില്‍ പ്രധാന കാര്യം. അതേസമയം ചര്‍മത്തെ ഇവ സംരക്ഷിക്കും എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. 2021ല്‍ വന്ന നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ പഠനത്തില്‍ ചര്‍മ രോഗം ബാധിച്ചവര്‍ ആപ്പിള്‍ സെഡാര്‍ കഴിച്ചിട്ടും വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നാണ് പറയുന്നത്. 2 ആഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചവരുടെ അനുഭവത്തിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

അതേസമയം ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പബ്ലിഷിങിന്റെ വിവരങ്ങള്‍ പ്രകാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആപ്പിള്‍ സെഡാര്‍ വിനാഗറിന് സാധിച്ചേക്കും. അത് ഭക്ഷണത്തിന് ശേഷമാണ് കഴിക്കേണ്ടത്. പക്ഷേ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഇതില്‍ പ്രധാനമാണ്. പ്രമേഹം അടക്കമുള്ളവരില്‍ പെട്ടെന്നുണ്ടാവുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന കാര്യത്തെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. എന്നാല്‍ പ്രമേഹത്തിനുള്ള പ്രതിരോധ മാര്‍ഗമല്ല ആപ്പിള്‍ സെഡാര്‍ വിനാഗര്‍. ഇത് താല്‍ക്കാലികാശ്വാസം മാത്രമാണ് നല്‍കുക.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *