മുടിയാകെ കൊഴിഞ്ഞ് ഇല്ലാതായോ? ഈ 4 ഭക്ഷണസാധനങ്ങള്‍ കഴിച്ചുനോക്കൂ; മുടി നീണ്ടുവളരും
മുടിയാകെ കൊഴിഞ്ഞുപോകുന്നു. ഇത് എല്ലാദിവസത്തെയും നമ്മുടെ പ്രശ്‌നങ്ങളില്‍ ഒന്നാണ്. എത്ര ശ്രമിച്ചിട്ടും ഇത് മാറുന്നില്ല. ഒന്ന് കുളിച്ച് തോര്‍ത്തി നോക്കിയാല്‍ മുടി ധാരാളമായി കൊഴിഞ്ഞുപോകുന്നത് കാണാനാവും. ബാത് ടവലില്‍ പോലും മുടിക്കൊഴിച്ചില്‍ കാരണം ഒരുപാട് മുടിയുള്ളതായി കാണാം.
ഷാംപൂ അടക്കമുള്ള പലതും ഉപയോഗിച്ചിട്ടും ഒന്നും മാറുന്നില്ല. അപ്പോള്‍ എന്ത് ചെയ്യും. കാര്യമായി ഒന്നും ചെയ്യാനില്ലേ എന്ന് നമുക്ക് തോന്നാം. എന്നാല്‍ നിരാശപ്പെടാതെ ചില കാര്യങ്ങള്‍ നമ്മുടെ ജീവിതശൈലിയില്‍ കൊണ്ടുവരണം. കാരണം ജീവിതശൈലിയാണ് മുടിക്കൊഴിച്ചിലിന് കാരണമാകുന്ന പ്രധാന വില്ലന്‍. അങ്ങനെ മാറ്റിയെടുക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം.
മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് നമ്മള്‍ വിചാരിച്ചാല്‍ സാധിക്കും. ചില സൂപ്പര്‍ ഫുഡുകള്‍ക്ക് അതിനുള്ള കഴിവുണ്ട്. പ്രധാനമായും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. കാരണം മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ ഏറെ പ്രധാനപ്പെട്ടതാണ്. മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ പ്രോട്ടീന് സാധിക്കും. കട്ടിയുള്ള മുടിയാണ് ഇതിലൂടെ ലഭിക്കുക.
ഇന്ന് മുതല്‍ ആരോഗ്യകരമായ ഡയറ്റ് നിങ്ങള്‍ തിരഞ്ഞെടുക്കണം. അതില്‍ ആദ്യമായി ഉള്‍പ്പെടുത്തേണ്ടത് മുട്ടയാണ്. ആരോ്ഗ്യകരവും പോഷപ്രദവുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ മുട്ടയിലുണ്ട്. നിത്യേന ഒരു മുട്ട കഴിച്ചാല്‍ തീര്‍ച്ചയായും മുടിക്കൊഴിച്ചിലിന് ശമനമുണ്ടാക്കാന്‍ സാധിക്കും.
നട്‌സുകളും സീഡ്‌സുകളും അതുപോലെ ഒരു സൂപ്പര്‍ ഫുഡാണ്. പക്ഷേ നിത്യേന ക ഴിച്ചാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കാണാനാവും. നമ്മുടെ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ ഇതിലൂടെ സാധിക്കും. കാരണം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇതില്‍ നിറഞ്ഞിരിക്കുകയാണ്. ആസിഡുകള്‍, സിങ്ക് എന്നിവയെല്ലാം ഇതിലുണ്ട്.
നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളാണിത്. മുടിയുടെ വളര്‍ച്ച ഇതിലൂടെ വേഗത്തിലാവും. കട്ടിയേറിയ മുടിയും നമുക്ക് ലഭിക്കും. നമ്മുടെ മുടിയുടെ കോശങ്ങളെ ഇവ ശക്തമാക്കും. ഇവയെ വേഗത്തില്‍ നിര്‍മിക്കാനും ഇവ സഹായിക്കും. ആവശ്യത്തിന് വേണ്ട ജലാംശവും ഇതിലൂടെ മുടിക്ക് ലഭിക്കും. ഏറ്റവും ആരോഗ്യത്തോടെ അതിനാല്‍ മുടിയെ നിലനിര്‍ത്താന്‍ സാധിക്കും.
തൈര് ഉള്‍പ്പെടുന്നത് അതുപോലെ നല്ലതാണ്. കാരണം മുടിക്ക് ഈര്‍പ്പം നല്‍കാനും മൃദുവായി നിലനിര്‍ത്താനും തൈര് സഹായിക്കുന്നു. തൈരിലെ ലാക്ടിക് ആസിഡ് തലയോട്ടി വൃത്തിയാക്കാനും ചര്‍മത്തിലെ മൃതകോശങ്ങള്‍ വൃത്തിയാക്കാനും സഹായിക്കുന്നു. ഇതിലൂടെ വേഗത്തില്‍ മുടി വളരുകയും ചെയ്യും.
പയര്‍വര്‍ഗങ്ങളും ഉരുളക്കിഴങ്ങുമെല്ലാം ഡയറ്റില്‍ ഇനി ഉള്‍പ്പെടുത്താം. ഫൈബര്‍, ഫോലേറ്റ്, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം ബി, വിറ്റാമിനുകള്‍ എന്നിവയെല്ലാം പയര്‍വര്‍ഗത്തിലുണ്ട്. ദനഹത്തെ വരെ ഇത് സഹായിക്കും. പ്രോട്ടീന്‍ ഉരുളക്കിഴങ്ങിലുമുണ്ട്. ഇതെല്ലാം മുടിയുടെ വളര്‍ച്ച വിചാരിച്ചതിലും വേഗത്തിലാക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)