സംഗീതലോകത്തെ ഏറ്റവുമുയർന്ന പുരസ്‌കാരമായ ഗ്രാമി അവാർഡിനരികെ ഖത്തറിൽ താമസിക്കുന്ന മലയാളി യുവതി
സംഗീതലോകത്തെ ഓസ്കറായ ഗ്രാമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് മലയാളി പെണ്‍കുട്ടി. ഖത്തറിലെ ദീര്‍ഘകാല പ്രവാസിയായ തൃശൂര്‍ അടിയാട്ടില്‍ കരുണാകര മേനോന്‍റെയും ബിന്ദു കരുണാകരന്‍റെയും മകളായ ഗായത്രി കരുണാകര്‍ മേനോനാണ് ഗ്രാമി അവാര്‍ഡിന്‍റെ പടിവാതില്‍ക്കലെത്തിയത്. ഗാനരചയിതാവ്, സംഗീതസംവിധായക എന്നീ നിലകളിൽ ആണ് ഗായത്രി കരുണാകർ മേനോൻ നാമനിർദ്ദേശം ചെയ്യപ്പെട്ടത്. 67-ാമത് ഗ്രാമി അവാർഡുകളിൽ “ആൽബം ഓഫ് ദ ഇയർ” പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് പേരിൽ ഒരാളായ സെഡിൻ്റെ (ആൻ്റൺ സസ്ലാവ്സ്കി) 2024ലെ ആൽബമായ ടെലോസിലാണ് അവർ സഹകരിച്ചു പ്രവർത്തിച്ചത്. അവാർഡ് ദാന ചടങ്ങ് 2025 ഫെബ്രുവരി 2-ന് ലോസ് ഏഞ്ചൽസിലെ Crypto.com Arena അരീനയിൽ വെച്ച് നടക്കും. CBS തത്സമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി Paramount+ ആണ് ലൈവ്സ്ട്രീം ചെയ്യുന്നത്.
ജർമൻ സംഗീതജ്ഞനായ സെദ്ദിനൊപ്പം, ബിയാട്രിസ് മില്ലർ, അവ ബ്രിഗ്നോൽ, ദക്ഷിണ കൊറിയക്കാരായ ജിയോ, ച്യായുങ് എന്നിവരാണ് ഗായത്രിക്കൊപ്പം വരികളെഴുതി സംഗീതം നൽകിയത്. ഈ വർഷം ജൂണിൽ പുറത്തിറങ്ങിയ ഗാനം നാലു മാസത്തിനുള്ളിൽ വമ്പൻ ഹിറ്റായതിന് പിന്നാലെയാണ് ഗ്രാമി അവാർഡ് പട്ടികയിലും ഇടം നേടിയത്. പുരസ്കാര നിർണയത്തിലെ പ്രധാന ഘട്ടമായ ഫൈനൽ റൗണ്ട് വോട്ടെടുപ്പ് ഡിസംബർ 12 ന് ആരംഭിച്ച് ജനുവരി മൂന്നുവരെ നീണ്ടുനിൽക്കും. സംഗീതജ്ഞർ, അക്കാദമി അംഗങ്ങൾ, നിർമാതാക്കൾ തുടങ്ങിയ ലോകത്തെ പ്രഗൽഭരായ കലാകാരന്മാർക്കാണ് ഫൈനൽ റൗണ്ട് വോട്ടെടുപ്പിൽ വോട്ടവകാശം ഉണ്ടാവുക.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)