Posted By user Posted On

പറന്നുയര്‍ന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണ് പരിശീലന വിമാനം; പൈലറ്റ് മരിച്ചു, ട്രെയിനിയെ കണ്ടെത്താൻ തെരച്ചിൽ

അബുദാബി: യുഎഇയില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്

ഫ്ലൈറ്റ് ഇന്‍സ്ട്രക്ടറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഒരു ട്രെയിനിയും വിമാനത്തിലുണ്ടായിരുന്നു. ഫുജൈറ തീരത്ത് നിന്നാണ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ട്രെയിനിങ് വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ തുടരുകയാണ്. എയര്‍ക്രാഫ്റ്റിന്‍റെ ഭാഗങ്ങളും കണ്ടെത്താനുണ്ട്. ഫ്ലൈറ്റ് ഇന്‍സ്ട്രക്ടറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ഒരു ട്രെയിനിയും വിമാനത്തിലുണ്ടായിരുന്നു. ഫുജൈറ തീരത്ത് നിന്നാണ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ട്രെയിനിങ് വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തക സംഘം തെരച്ചില്‍ തുടരുകയാണ്. എയര്‍ക്രാഫ്റ്റിന്‍റെ ഭാഗങ്ങളും കണ്ടെത്താനുണ്ട്. ട്രെയിനി വിദ്യാര്‍ത്ഥി വിദേശിയാണ്. വിമാനം എവിടെ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്ന് വ്യക്തമല്ല. എന്നാല്‍ പറന്നുയര്‍ന്ന് 20 മിനിറ്റിന് ശേഷം തന്നെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏവിയേഷന്‍ അതോറിറ്റിക്ക് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട ഇന്‍സ്ട്രക്ടറുടെ കുടുംബത്തെ അതോറിറ് അനുശോചനം അറിയിച്ചു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *