ഫാം ഫ്രഷ് ഉൽപന്നങ്ങൾക്ക് വിപണിയൊരുക്കിഖത്തര് മുനിസിപ്പാലിറ്റി മന്ത്രാലയം
ദോഹ: തദ്ദേശീയ ഫാമുകളിൽ ഉൽപാദിപ്പിച്ച പഴങ്ങളും പച്ചക്കറികളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കാർഷിക വിഭാഗത്തിന്റെ പിന്തുണയോടെ അഞ്ച് സീസണൽ മാർക്കറ്റുകൾ തുറന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഖത്തരി ഫാമുകളിൽനിന്നും ഉപഭോക്താക്കൾക്ക് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാനുള്ള സൗകര്യമൊരുക്കാനാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മാർക്കറ്റുകൾ തുറക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
അൽ വക്റ, അൽ ഖോർ, അൽ ദാകിറ, അൽ ഷഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിലാണ് സീസണൽ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. ശൈത്യകാലം അവസാനിക്കുന്നതുവരെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം മൂന്നുവരെ താൽക്കാലിക മാർക്കറ്റുകൾ തുറന്നിരിക്കും.
സ്വദേശി ഫാമുകൾക്ക് വിപണി കണ്ടെത്താൻ പിന്തണക്കുന്നതിനൊപ്പം, ആവശ്യക്കാർക്ക് മികച്ച ഗുണനിലവാരമുള്ള തദ്ദേശീയ ഉൽപന്നങ്ങൾ നേരിട്ട് സ്വന്തമാക്കാനും ഇത് വഴിയൊരുക്കും. താൽക്കാലിക മാർക്കറ്റുകളുടെ ലൊക്കേഷൻ ഉൾപ്പെടെ വിവരങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി പങ്കുവെച്ചിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)