Posted By user Posted On

ഖത്തറിൽ സ്കൂൾ കായികമേളയ്ക്കിടെ കുഴഞ്ഞുവീണ ഇന്ത്യൻ വിദ്യാർഥി മരിച്ചു

ഖത്തറിൽ സ്കൂളിലെ കായിക മേളയിൽ പ​ങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തമിഴ്നാട് തഞ്ചാവൂർ സ്വദേശിയും ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ഫർഹാൻ മുഹമ്മദലി (17) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്. അബോധാവസ്ഥയിലായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കായിക മത്സരത്തിൽ പങ്കെടുത്തതിനു പിന്നാലെ അവശനിലയിലാവുകയായിരുന്നു. ദോഹയിൽ ജോലി ചെയ്യുന്ന മുഹമ്മദ് അലി ഹമീദ് സുൽത്താൻ-കുൽതിജാർ ബീഗം ദമ്പതികളുടെ മകനാണ്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *