Posted By user Posted On

തടി കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവരാണോ? എങ്കിൽ ഇങ്ങനെ വെള്ളം കുടിയ്ക്കൂ

തടി കുറയ്ക്കാനായി പല വഴികളും നോക്കുന്നവര്‍ ധാരാളമാണ്. ഇതിനായി വേണ്ടത് കൃത്യമായ വ്യായാമവും ആഹാരനിയന്ത്രണവുമാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളെങ്കില്‍ ഇതിന് പരിഹാരവും തേടണം. തടി കുറയ്ക്കുന്നതില്‍ വെള്ളം കുടിയ്ക്കുന്നതിനും മുഖ്യ പങ്കുണ്ട്. പല രീതിയിലും വെളളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു.ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് വെളളം കുടിയ്ക്കുന്നത്. ഇത് കലോറിയും നീക്കുന്നു. ശാരീരികപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കാന്‍ വെള്ളം കുടിയ്ക്കുന്നത് സഹായിക്കുന്നു.

കലോറി കത്തിക്കുവാൻ

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കലോറി കത്തിക്കുവാൻ സഹായിക്കുന്നു. മാത്രമല്ല, കാർബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും വേഗത്തിൽ കത്തിക്കാൻ വെള്ളം കുടിക്കുന്നത് സഹായിക്കുന്നു. ചിലപ്പോൾ ആളുകൾക്ക് ചിലപ്പോൾ ദാഹിക്കുന്ന സന്ദർഭങ്ങളുണ്ടാകുമ്പോൾ, ദാഹമാണോ വിശപ്പാണോ അതെന്ന കാര്യത്തിൽ മസ്തിഷ്കം ആശയക്കുഴപ്പത്തിലാവുകയും, അവർ വെള്ളം കുടിക്കുന്നതിന് പകരം ഭക്ഷണം കഴിക്കുന്നുവെന്നും ഗവേഷണങ്ങൾ പറയുന്നു. ഇത് തടി കൂട്ടുന്നു. എന്നാല്‍ വെളളം കുടിയ്ക്കുമ്പോള്‍ വിശപ്പ് കുറയുന്നതിനാല്‍ സ്വാഭാവികമായും ഈ ആശയക്കുഴപ്പം ഇല്ലാതാകുന്നു.

ഭക്ഷണത്തിന് മുന്‍പായി

ഭക്ഷണത്തിന് മുന്‍പായി വെള്ളം കുടിയ്ക്കുക. ഇത് വയര്‍ നിറയാന്‍ സഹായിക്കുന്നു. ഇതിലൂടെ ഭക്ഷണം കുറയ്ക്കാന്‍ സാധിയ്ക്കും. പ്രത്യേകിച്ചും വിശന്നിരിയ്ക്കുമ്പോള്‍ വെള്ളം കുടിയ്ക്കുന്നത്. ഇത്തരത്തില്‍ വെള്ളം കുടിയ്ക്കുമ്പോള്‍ ഇത് കലോറി 75 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിന് 30-90 മിനിറ്റ് മുമ്പ് വരെ വെള്ളം കുടിയ്ക്കാം.

ഭക്ഷണത്തിനൊപ്പം

ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്ക്കാം. ഇത് ഭക്ഷണത്തിന്റെ തേത് കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ എത്തുന്ന കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതുപോലെ തണുത്ത വെള്ളം കുടിയ്ക്കുന്നത് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തും. ഇത്തരം വെള്ളം ശരീരത്തില്‍ എത്തുമ്പോള്‍ ആ വെള്ളം ശരീര ഊഷ്മാവിന് അനുസൃതമാക്കാന്‍ ശരീരത്തിലെ കലോറി ഉപയോഗിയ്ക്കുന്നു. ഇതിലൂടെ കൊഴുപ്പ് നീങ്ങാന്‍ സഹായിക്കുന്നു.

ഭക്ഷണത്തില്‍ വെളളം അടങ്ങിയവ

ഭക്ഷണത്തില്‍ വെളളം അടങ്ങിയവ ഉള്‍പ്പെടുത്താം. ഇത് വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കും, വിശപ്പ് കുറയ്ക്കും. തണ്ണിമത്തന്‍, കുക്കുമ്പര്‍, ക്യാബേജ് എന്നിവയെല്ലാം ഇത്തരത്തില്‍ വെള്ളം കൂടുതല്‍ അടങ്ങിയ ഭക്ഷണ വസ്തുക്കളാണ്. ഇവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇവ വെളളമായത് കൊണ്ടുതന്നെ വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നലുണ്ടാക്കുന്നു. ഇതുപോലെ കരിക്കിന്‍ വെളളം, നാരങ്ങാവെള്ളം പോലുള്ളവയും നല്ലതാണ്. ഇതില്‍ മധുരം ചേര്‍ക്കരുത്. സംഭാരം പോലുള്ളവയും നല്ലതാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *