ഹിതപരിശോധന; ഖത്തറില്‍ വോട്ടിങ് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
ദോഹ: ഖത്തറിൽ നവംബർ അഞ്ചിന് നടക്കുന്ന ഭരണഘടന ഭേദഗതി സംബന്ധിച്ച ഹിതപരിശോധനയുടെ വോട്ടെടുപ്പ് കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു. ഹിതപരിശോധന ചുമതലയുള്ള പ്രത്യേക സമിതിയാണ് വോട്ടെടുപ്പ് കേന്ദ്രങ്ങൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പേപ്പർ, ഇലക്ട്രോണിക് വോട്ടെടുപ്പുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. 28 കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ 10 കേന്ദ്രങ്ങളിൽ പേപ്പർ വോട്ടെടുപ്പും, ശേഷിച്ച ഇടങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ്ങുമാണ്.കമ്മിറ്റി ഒന്ന്
അലി ബിൻ ഹമദ് അൽ അത്തിയ്യ അറീന അൽ സദ്ദ്, 2 അൽ ദുഹൈൽ സ്പോർട്സ് ക്ലബ് മൾട്ടി പർപസ് ഹാൾ, 3 ആസ്പയർ സ്പോർട്സ് ഹാൾ, 4 അഹമദ് ബിൻ അലി സ്റ്റേഡിയം മൾട്ടി പർപസ് ഹാൾ, 5 ബർസാൻ യൂത്ത് സെന്റർ, 6 ഹമദ് ബിൻ ഖലീഫ സ്റ്റേഡിയം അൽ അഹ്ലി ക്ലബ്, 7 അൽ ജനൂബ് സ്റ്റേഡിയം വി.ഐ.പി എൻട്രൻസ്, 8 അൽ ഖോർ സ്പോർട്സ് ക്ലബ്, 9 അൽ ഷമാൽ സ്പോർട്സ് ക്ലബ്, 10 ഥാനി ബിൻ ജാസിം സ്റ്റേഡിയം.ഇലക്ട്രോണിക് വോട്ടിങ് കേന്ദ്രങ്ങൾ
1 ഹമദ് വിമാനത്താവളം ഗേറ്റ് നമ്പർ 2, 2 അബുസംറ ബോർഡർ സെന്റർ, 3 വില്ലാജിയോ മാൾ, 4 ദോഹ ഫെസ്റ്റിവൽ സിറ്റി, 5 ലാൻഡ്മാർക് ഹാൾ, 6, ദി ഗേറ്റ് മാൾ, 7 വെൻഡോം മാൾ, 8 വെസ്റ്റ് വാക് മാൾ, 9 ലഗൂണ മാൾ, 10 അൽ ഹസം മാൾ, 11 കതാറ കൾചറൽ വില്ലേജ്, 12 ദി മാൾ, 13 എസ്ദാൻ അൽ വക്റ മാൾ, 14 മാൾ ഓഫ് ഖത്തർ, 15 ബറഹാത് മുശൈരിബ്, 16 ഖത്തർ യൂനിവേഴ്സിറ്റി, 17 ഖത്തർ യൂനിവേഴ്സിറ്റി വനിത കാമ്പസ്, 18 മുൽതഖ ബിൽഡിങ് ഖത്തർ ഫൗണ്ടേഷൻ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)