ഖത്തറിലെ സീലൈനിൽ വാണിജ്യകേന്ദ്രവും
ദോഹ: ശൈത്യകാല ക്യാമ്പിങ് സീസണിന്റെ ഭാഗമായി താൽക്കാലിക വാണിജ്യ കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. സീലൈനിലെ ക്യാമ്പിങ് മേഖലയോട് ചേർന്നാണ് സന്ദർശകർക്കും ക്യാമ്പ് അംഗങ്ങൾക്കും ആവശ്യമായ വസ്തുക്കളും ഷോപ്പിങ്ങും സാധ്യമാക്കും വിധം വാണിജ്യ കേന്ദ്രം തുറക്കാൻ ഒരുങ്ങുന്നത്.
ശൈത്യകാലത്ത് മരുഭൂമികളിലും തീരപ്രദേശങ്ങളിലും സന്ദർശകരുടെ എണ്ണം വർധിക്കുമ്പോൾ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരസാധ്യതക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് വാണിജ്യ കേന്ദ്രം ആരംഭിക്കുന്നത്. ക്യാമ്പ് അംഗങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള ഉൽപന്നങ്ങളും സേവനങ്ങളും ഇതുവഴി നൽകാൻ കഴിയും.
ഷോപ്പുകൾ, ക്യാമ്പിങ് ഉപകരണങ്ങളും വസ്തുക്കളും, റസ്റ്റാറന്റ് ഉൾപ്പെടെ സൗകര്യങ്ങളാണ് സീലൈൻ വാണിജ്യകേന്ദ്രത്തിൽ സജ്ജീകരിക്കുന്നത്. നവംബർ അഞ്ചിന് ഈ വർഷത്തെ ശൈത്യകാല ക്യാമ്പുകൾക്ക് തുടക്കമാകുന്നത്. ക്യാമ്പിങ്ങിന്റെ മുന്നോടിയായി സീലൈനിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ക്ലിനിക് വ്യാഴാഴ്ച ആരംഭിച്ചിരുന്നു. വാരാന്ത്യ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിനിക് അടുത്ത വർഷം ഏപ്രിൽ 30 വരെ പ്രവർത്തിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)