Posted By user Posted On

ഖത്തർ തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി

ദോഹ ∙ അഞ്ചാമത് ഇന്ത്യ – ഖത്തർ ഫോറിൻ ഓഫിസിൽ കൺസൾട്ടേഷൻ മീറ്റിങ്ങിനായ് ദോഹയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സിപിവി ആൻഡ് ഒഐഎ) അരുൺ കുമാർ ചാറ്റർജി ഖത്തർ തൊഴിൽ മന്ത്രലായ അധികൃതരുമായി  കൂടിക്കാഴ്ച  നടത്തി. ഖത്തർ തൊഴിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ നജ്‌വ ബിൻത് അബ്ദുൽറഹ്മാൻ അൽ താനിയുമായിമായാണ് അരുൺ കുമാർ ചാറ്റർജി ചർച്ച നടത്തിയത്.  ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള  മാനവശേഷി, തൊഴിൽ, നൈപുണ്യ മേഖലകളിലെ സഹകരണത്തെ കുറിച്ചാണ് ചർച്ച നടന്നത്. തൊഴിൽ മേഖലയിൽ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സഹകരണം വർധിപ്പിക്കണമെന്നും തീരുമാനിച്ചു. ഇന്ത്യൻ തൊഴിലാളികൾക്കും പ്രഫഷനലുകൾക്കും ഖത്തർ നൽകുന്ന പരിചരണത്തിനും പിന്തുണയ്ക്കും അദ്ദേഹം ഖത്തറിന് നന്ദി പറഞ്ഞു. എട്ടര ലക്ഷത്തോളം ഇന്ത്യക്കാരാണ്, ഖത്തറിൽ വിവിധ  മേഖലയിൽ ജോലി ചെയ്യുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *