Posted By user Posted On

ഈ വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ്

ഈ വാരാന്ത്യത്തിൽ ചിതറിക്കിടക്കുന്ന മേഘങ്ങളോടുകൂടിയ മിതമായ താപനിലയും ചൂടുള്ള പകൽ സമയവുമാകും രാജ്യത്തുണ്ടാവുകയെന്നു ഖത്തർ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.ഇന്ന്, ഒക്ടോബർ 31 നും നാളെ നവംബർ 1 നും വടക്കൻ തീരങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് മുതൽ ശനിയാഴ്ച്ച വരെ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസും കൂടിയത് 33 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വാരാന്ത്യത്തിൽ കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ 5-15 KT വേഗതയിൽ ആയിരിക്കും, ചില സമയങ്ങളിൽ 22 KT വരെ വേഗതയിൽ കാറ്റ് വീശും. വെള്ളി, ശനി ദിവസങ്ങളിൽ കടലിലെ തിരമാലകൾ യഥാക്രമം 3 മുതൽ 7 അടി വരെയും 2 മുതൽ 6 അടി വരെയുമായിരിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *