Posted By user Posted On

ഗ​ർ​ഭി​ണി​ക​ൾ പ​നി വാ​ക്‌​സി​നെ​ടു​ക്ക​ണ​മെ​ന്ന് ഖത്തര്‍ ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ

ദോ​ഹ: കാ​ലാ​വ​സ്ഥ ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ ത​ണു​പ്പി​ലേ​ക്ക് നീ​ങ്ങ​വെ പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്തി ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഗ​ർ​ഭി​ണി​ക​ൾ പ​നി വാ​ക്‌​സി​നെ​ടു​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ വി​മ​ൻ​സ് വെ​ൽ​ന​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ ​ഒ​ബ്‌​സ്റ്റ​ട്രി​ക്‌​സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റ് ഡോ. ​ഹു​ദ അ​ബ്ദു​ല്ല അ​ൽ സാ​ലി​ഹ് പ​റ​ഞ്ഞു.

പ​നി കാ​ര​ണം ന്യൂ​മോ​ണി​യ, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക, മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വം തു​ട​ങ്ങി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ ബാ​ധി​ക്കാ​നി​ട​യു​ണ്ട്. ഗ​ർ​ഭി​ണി​ക​ളു​ടെ ഏ​ത് ഘ​ട്ട​ത്തി​ലും ഫ്ലൂ ​വാ​ക്‌​സി​ൻ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും, ഇ​ൻ​ഫ്ലു​വ​ൻ​സ​ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്ക് അ​ണു​ബാ​ധ പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും വാ​ക്‌​സി​ൻ സ​ഹാ​യി​ക്കു​മെ​ന്നും ഡോ. ​ഹു​ദ അ​ബ്ദു​ല്ല അ​ൽ സാ​ലി​ഹ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​നി സീ​സ​ൺ ശ​ക്ത​മാ​വു​ന്ന​തി​ന് മു​മ്പാ​ണ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ക്കാ​ൻ ന​ല്ല​സ​മ​യ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. നേ​ര​ത്തേ വാ​ക്‌​സി​ൻ എ​ടു​ക്കു​ന്ന​തി​ലൂ​ടെ സീ​സ​ണി​ലു​ട​നീ​ളം സു​ര​ക്ഷി​ത​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഡോ. ​ഹു​ദ വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ലാ​ണ് രാ​ജ്യ​ത്തെ സൗ​ജ​ന്യ പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ആ​രം​ഭി​ച്ച​ത്. എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലും എ​ച്ച്.​എം.​സി ഔ​ട്ട്‌​പേ​ഷ്യ​ന്റ് അ​പ്പോ​യി​ന്റ്‌​മെ​ന്റ് സ​മ​യ​ങ്ങ​ളി​ലും വാ​ക്‌​സി​ൻ ല​ഭ്യ​മാ​ണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *