Posted By user Posted On

ഖ​ത്ത​റി​ൽ വേ​ൾ​ഡ് പാ​ഡെ​ൽ അ​ങ്കം

ദോ​ഹ: ചി​ല്ലു​കൂ​ട്ടി​ൽ ഒ​രു ടെ​ന്നി​സ് പോ​രാ​ട്ടം. ടെ​ന്നി​സി​ലെ സ്കോ​റി​ങ് നി​യ​മ​ങ്ങ​ളും സ്ക്വാ​ഷി​ന്റെ ക​ളി രീ​തി​ക​ളു​മെ​ല്ലാ​മാ​യി ആ​വേ​ശം തു​ടി​ക്കു​ന്ന വേ​ൾ​ഡ് പാ​ഡെ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് വേ​ദി​യൊ​രു​ക്കി ഖ​ത്ത​ർ. വി​വി​ധ ലോ​ക​കാ​യി​ക മേ​ള​ക​ൾ​ക്ക് വേ​ദി​യാ​യ ഖ​ത്ത​റി​ൽ പാ​ഡെ​ൽ ടെ​ന്നി​സി​ന്റെ വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തി​ങ്ക​ളാ​ഴ്ച ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ടെ​ന്നി​സ് ആ​ൻ​ഡ് സ്ക്വാ​ഷ് കോ​പ്ല​ക്സി​ൽ തു​ട​ക്ക​മാ​യി.

ന​വം​ബ​ർ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 32 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 11 ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്റീ​ന​യും നി​ല​വി​ലെ ​ചാ​മ്പ്യ​ന്മാ​രാ​യ സ്‍പെ​യി​നു​മാ​ണ് പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ കി​രീ​ട ഫേ​വ​റി​റ്റ്. 12ാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന അ​ർ​ജ​ന്റീ​ന​ക്ക് ഗ്രൂ​പ് ‘എ’​യി​ൽ ബെ​ൽ​ജി​യം, ഇ​റ്റ​ലി, അ​മേ​രി​ക്ക എ​ന്നി​വ​രാ​ണ് എ​തി​രാ​ളി​ക​ൾ.

ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ ഗ്രൂ​പ് ‘സി’​യി​ൽ ഫ്രാ​ൻ​സ്, ചി​ലി, ഉ​റു​ഗ്വാ​യ് ടീ​മു​ക​ൾ​ക്കൊ​പ്പം മ​ത്സ​രി​ക്കു​ന്നു. സ്‍പെ​യി​ൻ, പ​ര​ഗ്വേ, മെ​ക്സി​കോ, യു.​എ.​ഇ (ഗ്രൂ​പ് ബി), ​പോ​ർ​ചു​ഗ​ൽ, ബ്ര​സീ​ൽ, നെ​ത​ർ​ല​ൻ​ഡ്സ്, സ്വീ​ഡ​ൻ (ഗ്രൂ​പ് ഡി) ​എ​ന്നി​ങ്ങ​നെ​യാ​ണ് പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ മ​റ്റു ടീ​മു​ക​ൾ. വ​നി​ത​ക​ളി​ൽ സ്‍പെ​യി​നാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ൾ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *