പ്രവാസികളുടെ കുട്ടികൾക്ക് സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു, അറിയാം വിശദമായി
പ്രവാസികളുടെ മക്കൾക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദ പഠനത്തിന് നൽകുന്ന വാർഷിക സ്കോളർഷിപ്പിന് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചു. പ്രതിവർഷം നാലായിരം യു.എസ്. ഡോളർ അഥവാ 3,36,400 രൂപ വരെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പായി ലഭിക്കും. ഈവർഷം മുതൽ മെഡിക്കൽ പഠനത്തിനും പഠനസഹായമുണ്ടാകും. എം.ബി.ബി.എസ് രണ്ടാം വർഷം മുതൽ അഞ്ചാം വർഷം വരെയാകും സ്കോളർഷിപ്. വിദ്യാർഥികളുടെ മെറിറ്റിൻറെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക.ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസി, കോൺസുലേറ്റ് എന്നിവ മുഖേനയാണ് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്. നവംബർ 30 ആണ് അവസാന തീയതി. ഈവർഷം മുതൽ മെഡിക്കൽ പഠനത്തിനും സ്കോളർഷിപ് നൽകും.ഒന്നാം വർഷ ഡിഗ്രി പഠനത്തിന് പേര് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കാണ് വിദേശകാര്യമന്ത്രാലയത്തിൻറെ സ്കോളർഷിപ് പ്രോഗ്രാം ഫോർ ഡയാസ്പോറ ചിൽഡ്രൻ എന്ന വിദ്യാഭ്യാസ സഹായം ലഭിക്കുക. വിദ്യാർഥികൾ 17 നും 21 നും ഇടക്ക് പ്രായമുള്ളവരായിരിക്കണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)