ഖത്തറിൽ അംഗീകൃത ടാക്സി ആപ്പുകൾ ഉപയോഗിക്കാൻ നിർദേശം
ഖത്തറിൽ ഗതാഗതത്തിനായി ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അംഗീകൃത ടാക്സി ആപ്പുകൾ ഉപയോഗിക്കാൻ ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം. ഉബർ, കർവ ടെക്നോളജി, ക്യൂ ഡ്രൈവ്, ബദർ ഗോ, ആബിർ, സൂം, കാബ് റൈഡ് എന്നീ കമ്പനികൾക്ക് മാത്രമാണ് യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് പ്രവർത്തിക്കുന്ന അനധികൃത ടാക്സി സർവിസുകൾക്കെതിരെ മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)