Posted By user Posted On

മൈഗ്രേയ്ന്‍ അലട്ടുന്നുണ്ടോ: രോഗം വന്നാല്‍ കുറയ്ക്കാന്‍ ഉടനടി ചെയ്യേണ്ട 5 കാര്യങ്ങള്‍

പ്രസവ വേദന പോലെ തന്നെ ഏറ്റവും ശക്തമായ വേദനകളില്‍ ഒന്നാണ് മൈഗ്രേയ്ന്‍. മൈഗ്രേയ്ന്‍ വന്നാല്‍, ചിലര്‍ക്ക്, ഓക്കാനിക്കാനുള്ള പ്രവണത, ഛര്‍ദ്ദി, അമിതമായി വിയര്‍ക്കുന്ന അവസ്ഥ, ശ്വാസിക്കാന്‍ ബുദ്ധിമുട്ട്, ഉറങ്ങാന്‍ ബുദ്ധിമുട്ട്, തലയുടെ ഒരു വശത്ത് കഠിനമായ വേദന എന്നിങ്ങനെ പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. മൈഗ്രേയ്ന്‍ വന്നു കഴിഞ്ഞാല്‍ അതില്‍ നിന്നും പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ഐസ്

മൈഗ്രേയ്‌നില്‍ നിന്നും വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കാന്‍ കോള്‍ഡ് തെറാപ്പി ചെയ്യുന്നത് വളരെ നല്ലതാണ്. അതിനാല്‍, ഒരു പ്ലാസ്റ്റിക്ക് കവറില്‍ കുറച്ച് ഐസ് നിറയ്ക്കുക. ഇത് വേദന ഉള്ള ഭാഗത്ത് വെയ്ക്കുന്നത് രക്തധമനികളെ ശാന്തമാക്കാനും, ഞരമ്പുകളെ ശാന്തമാക്കാനും ഇത് സഹായിക്കുന്നു. തലയ്ക്ക് അടിച്ചു കയറുന്ന സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇത് മൈഗ്രേയ്ന്‍ കുറയ്ക്കാന്‍ സഹായിക്കും. നല്ല ആശ്വാസം ലഭിക്കാനും ഇത് സഹായിക്കുന്നതാണ്.

ഇരുട്ട്

മൈഗ്രേയ്ന്‍ വരുമ്പോള്‍ കണ്ണില്‍ അമിതമായി പ്രകാശം അടിക്കുന്നത് വേദന വര്‍ദ്ധിപ്പിക്കും. അതിനാല്‍, നല്ല ഇരുട്ടുള്ള മുറിയില്‍ കുറച്ച് നേരം കിടക്കുന്നത് വേദനയില്‍ നിന്നും നല്ല ആശ്വാസം ലഭിക്കാന്‍ സഹായിക്കുന്നതാണ്. ഇരുട്ട് മാത്രമല്ല, ശബ്ദവും അധികം കേള്‍ക്കാത്ത വിധത്തില്‍ മുറി അടച്ച് കിടക്കുക. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇത് സ്‌ട്രെസ്സ് കുറയ്ക്കുകയും, ഞരമ്പുകളെ ശാന്തമാക്കുകയും ചെയ്യും.

ഇഞ്ചി

നല്ല മൈഗ്രേയ്ന്‍ വരുന്ന സമയത്ത് കുറച്ച് ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. ഇഞ്ചി കഴിക്കുനന്ത് മൂലം മൈഗ്രേയ്ന്‍ വേദന കുറയ്ക്കുകയും, അതുപോലെ, മനംപെരട്ടല്‍, ഛര്‍ദ്ദി എന്നീ ലക്ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചില പഠനങ്ങള്‍ പ്രകരം ഇഞ്ചിയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നതും മൈഗ്രേയ്ന്‍ കുറക്കാന്‍ സഹായിക്കുന്നതായി പറയുന്നു. അതിനാല്‍ ഇഞ്ചി കഴിക്കാവുന്നതാണ്.

വെള്ളം

മൈഗ്രേയ്ന്‍ ഉള്ള സമയത്ത് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ചിലര്‍ക്ക് നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ മൈഗ്രേയ്ന്‍ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാല്‍ മൈഗ്രേയ്ന്‍ ഉള്ള സമയത്ത്, ചൂടുവെള്ളം, അല്ലെങ്കില്‍ തണുത്ത വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുന്നത് സ്‌ട്രെസ്സ് കുറയ്ക്കും, വേദനയും കുറയ്ക്കും. ഇത് നല്ല ആശ്വാസം ലഭിക്കാന്‍ സഹായിക്കുന്നതാണ്.

കാപ്പി

മൈഗ്രേയ്ന്‍ വരുന്ന സമയത്ത് ഒരു ഗ്ലാസ്സ് കാപ്പി കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇത് സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ, നിങ്ങള്‍ക്ക് കാപ്പി കുടിച്ചാല്‍ മൈഗ്രേയ്ന്‍ വരുന്ന വ്യക്തിയാണെങ്കില്‍ കാപ്പി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാപ്പി അമിതമായി കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക. കാരണം, കാപ്പി അമിതമായി കുടിക്കുന്നത് മൈഗ്രേയ്ന്‍ വരുന്നതിന് മറ്റൊരു കാരണാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *