Posted By user Posted On

മക്‌ഡൊണാള്‍ഡ്‌സില്‍ ഭക്ഷ്യവിഷബാധ; 75 പേര്‍ രോഗബാധിതരായതായി റിപ്പോര്‍ട്ട്

പ്രമുഖ ഫുഡ് ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് 75 പേര്‍ക്ക് രോഗബാധിതരായെന്ന് റിപ്പോര്‍ട്ട്. ഒരാള്‍ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22 ലേക്ക് ഉയര്‍ന്നതായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) ആന്‍ഡ് ഡിസീസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു. ഒരു കുട്ടിക്കും ഒരു മുതിര്‍ന്നയാള്‍ക്കും ഹീമോലിറ്റിക് യൂറിമിക് സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തു. ഇത് വൃക്കകളുടെ രക്തക്കുഴലുകളെ തകരാറിലാക്കുന്ന ഗുരുതരമായ അവസ്ഥയാണ്. സവാളയില്‍നിന്നോ ബിഫില്‍ നിന്നോ ആകാം രോഗബാധയുടെ ഉത്ഭവമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും രോഗബാധയ്ക്ക് കാരണമായി ഒരു പ്രത്യേക കാരണം ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച 13 സംസ്ഥാനങ്ങളിലെ മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റുകള്‍ മെനുവില്‍ നിന്ന് ക്വാര്‍ട്ടര്‍ പൗണ്ടറുകള്‍ താത്ക്കാലികമായി പിന്‍വലിച്ചു, എന്നിരുന്നാലും, മറ്റ് ബീഫ് ബര്‍ഗറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇനങ്ങള്‍ ലഭ്യമാണ്. അതേസമയം, ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ ഫാസ്റ്റ് ഫുഡ് ഭീമന്റെ ഓഹരികള്‍ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. റോണ്‍ സൈമണ്‍ ആന്‍ഡ് അസോസിയേറ്റ്സ്, മേയേഴ്സ് ആന്‍ഡ് ഫ്ളവേഴ്സ് എന്നീ നിയമ സ്ഥാപനങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ സാധാരണയായി എക്‌സ്‌പോഷര്‍ കഴിഞ്ഞ് മൂന്നോ നാലോ ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രകടമാകുക. മിക്ക വ്യക്തികളും ചികിത്സ കൂടാതെ അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നു. എന്നാല്‍, ചില കേസുകള്‍ ഗുരുതരമാകുകയും ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്യുന്നുണ്ട്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *