തുർക്കിയിൽ സുപ്രധാന വ്യവസായ മേഖലയിൽ വൻ പൊട്ടിത്തെറി; ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചു, നിരവധി പേർ കൊല്ലപ്പെട്ടു
തുർക്കിയിൽ ഭീകരാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം. തുർക്കിയിലെ ഏവിയേഷൻ കമ്പനി തുസസ് (TUSAS)ൻ്റെ അങ്കാരയിലെ ആസ്ഥാനത്തിനടുത്താണ് സ്ഫോടനം നടന്നത്. നിരവധി പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. നടന്നത് ഭീകരാക്രമണമാണെന്ന് തുർക്കി ഭരണകൂടം സ്ഥിരീകരിച്ചു. തുർക്കിയിൽ എയ്റോസ്പേസ് വ്യവസായശാലകൾ പ്രവർത്തിക്കുന്ന അങ്കാരയ്ക്ക് വടക്ക് ഭാഗത്തുള്ള കരമങ്കസൻ എന്ന ചെറുനഗരത്തിലാണ് സ്ഫോടനം നടന്നത്. തോക്ക് കൈയ്യിലേന്തി ബാഗുകളുമായി ആളുകൾ ഈ പ്രദേശത്ത് നടക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്ത് വെടിയൊച്ചകൾ കേട്ടതായും ആളുകൾ ബന്ദികളാക്കപ്പെട്ടതായും വിവരമുണ്ട്. തുർക്കിയിലെ പ്രതിരോധ-വ്യോമയാന സെക്ടറിലെ പ്രധാന കമ്പനിയാണ് തുസസ്
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)